ലക്നൗ: ഉത്തർപ്രദേശിലെ ജനങ്ങൾക്ക് നരേന്ദ്ര മോദിയെ 2024-ൽപ്രധാനമന്ത്രിയായി കാണണമെങ്കിൽ യോഗി ആദിത്യനാഥിനെ വീണ്ടും മുഖ്യമന്ത്രിയായി വിജയിപ്പിക്കണമെന്ന് അമിത് ഷാ. ആദിത്യനാഥ്ഉത്തർപ്രദേശിനെ മാഫിയ വിമുക്ത സംസ്ഥാനമാക്കി മാറ്റിയെന്നും അമിത് ഷാ പറഞ്ഞു. യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയായാൽ ഉത്തർപ്രദേശിലെ വികസന പ്രവർത്തനങ്ങൾ നമുക്ക് തുടരാനാകും. യു.പിയിൽ വികസനങ്ങൾ നടക്കാതെ നമുക്ക് രാജ്യത്തിന്റെ വികസനങ്ങൾ പൂർത്തിയാക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിൽ നടന്ന പാർട്ടി മെംബർഷിപ്പ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. 2022-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയം 2024-ലെ ലോക്സഭ വിജയത്തിലേക്കുള്ള ചവിട്ടുപടിയായിരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകിയ 90% വാഗ്ദാനങ്ങളും നടപ്പിലാക്കി കഴിഞ്ഞു. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ട് മാസത്തിനിടയിൽ ഇത് 100 ശതമാനമാക്കുമെന്നും പ്രതീക്ഷിക്കുന്നു, അമിത് ഷാ പറഞ്ഞു. സമാജ്വാദി പാർട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സർക്കാർ നിരവധി രാമഭക്തരായ പാവപ്പെട്ടവരെ ഇല്ലാതാക്കി. പക്ഷെ ബി.ജെ.പി സർക്കാർ രാമക്ഷേത്രം എന്ന സ്വപ്നം യാഥാർഥ്യമാക്കുകയാണ്. ഈ ജീവിതകാലയളവിൽ രാമക്ഷേത്രം കാണാനാവുമെന്ന് നിങ്ങൾ പ്രതീക്ഷിച്ചിരുന്നോ എന്നും അമിത് ഷാ ചോദിച്ചു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങളും ബി.ജെ.പി പരിഹരിച്ചു. ഇപ്പോൾ ഒരു 16 കാരിയായ പെൺകുട്ടിക്ക് ആഭരണങ്ങൾ ധരിച്ച് രാത്രിയിൽ സ്കൂട്ടർ ഓടിച്ച് നടക്കാൻ പറ്റുന്ന നിലയിലേക്ക് യു.പി മാറിയെന്നും അമിത് ഷാ പറഞ്ഞു. Content Highlights: Elect Yogi Adityanath again if you want Modi as PM in 2024: Amit Shah
from mathrubhumi.latestnews.rssfeed https://ift.tt/3GrTNpY
via
IFTTT