Breaking

Sunday, October 31, 2021

മഴ കനത്താൽ ഇടുക്കി തുറക്കേണ്ടിവരും; കക്കി തുറന്നു

തിരുവനന്തപുരം: അതിശക്തമഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ് കിട്ടിയതോടെ കേരളത്തിലെ അണക്കെട്ടുകൾ വീണ്ടും സൂക്ഷ്മനിരീക്ഷണത്തിലേക്ക്. മഴ ശക്തമായാൽ ഇടുക്കി അണക്കെട്ട് വീണ്ടും തുറക്കേണ്ടിവന്നേക്കാമെന്ന് കെ.എസ്.ഇ.ബി. വൃത്തങ്ങൾ പറഞ്ഞു. കക്കി അണക്കെട്ട് ശനിയാഴ്ച വീണ്ടും തുറന്നു. മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ ജലം ഒഴുക്കേണ്ടിവരികയും ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തും പെരിയാർ നദീതടത്തിലും ശക്തമായ മഴ പെയ്യുകയും ചെയ്താലാണ് വീണ്ടും തുറക്കേണ്ടിവരിക. എന്നാൽ, അടുത്ത 24 മണിക്കൂറിൽ ഇടുക്കിയിലെ ജലനിരപ്പിൽ ആശങ്കവേണ്ടെന്നാണ് വിലയിരുത്തൽ. കെഎസ്.ഇ.ബി.യുടെ ആറ് അണക്കെട്ടുകളിൽ ചുവപ്പുജാഗ്രത നൽകിക്കഴിഞ്ഞു. കക്കി, പൊൻമുടി, പൊരിങ്ങൽക്കുത്ത്, കുണ്ടള, കല്ലാർകുട്ടി, മൂഴിയാർ എന്നിവയാണിവ. ഇടുക്കി, ഷോളയാർ, ആനയിറങ്കൽ, മാട്ടുപ്പെട്ടി എന്നിവയ്ക്ക് ഓറഞ്ച് ജാഗ്രതയാണ്. Content Highlights:Idukki Dam, heavy rainfall, Kakki Dam


from mathrubhumi.latestnews.rssfeed https://ift.tt/3jTJXUm
via IFTTT