Breaking

Sunday, October 31, 2021

സിറ്റിയെ അട്ടിമറിച്ച് ക്രിസ്റ്റല്‍ പാലസ്, ആഴ്‌സണലിനും ചെല്‍സിക്കും ജയം, ലിവര്‍പൂളിന് സമനില

ലണ്ടൻ: പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ അവരുടെ മൈതാനത്ത് അട്ടിമറിച്ച് ക്രിസ്റ്റൽ പാലസ്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഗ്വാർഡിയോളയുടെ സംഘത്തിന്റെ തോൽവി. ആറാം മിനിറ്റിൽ വിൽഫ്രൈഡ് സാഹയും 88-ാം മിനിറ്റിൽ കോണർ ഗല്ലാഗറുമാണ് ക്രിസ്റ്റൽ പാലസിനായി സ്കോർ ചെയ്തത്. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ഐമെറിക് ലപോട്ടെ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ സിറ്റി 10 പേരുമായാണ് രണ്ടാം പകുതി പൂർത്തിയാക്കിയത്. 10 മത്സരങ്ങളിൽ നിന്ന് 20 പോയന്റുമായി സിറ്റി മൂന്നാം സ്ഥാനത്താണ്. ആൻഫീൽഡിൽ ലിവർപൂളിനെ സമനിലയിൽ തളച്ച് ബ്രൈറ്റൺ മറ്റൊരു മത്സരത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച ബ്രൈറ്റൺ ആൻഫീൽഡിൽ ലിവർപൂളിനെ സമനിലയിൽ തളച്ചു. നാലാം മിനിറ്റിൽ ജോർദൻ ഹെൻഡേഴ്സണിലൂടെ മൂന്നിലെത്തിയ ലിവർപൂളിനായി 24-ാം മിനിറ്റിൽ സാദിയോ മാനെയും സ്കോർ ചെയ്തു. എന്നാൽ കളി കൈയിലായിയെന്ന് ലിവർപൂൾ കരുതിയിടത്തു നിന്ന് തിരിച്ചടിച്ച ബ്രൈറ്റൺ 41-ാം മിനിറ്റിൽ എനോക് എംവെപുവിലൂടെ ആദ്യ ഗോൾ നേടി അവർ 65-ാം മിനിറ്റിൽ ലിയാൻഡ്രോ ട്രൊസ്സാർഡിലൂടെ സമനില ഗോളും നേടി. ഇതോടെ 10 മത്സരങ്ങളിൽ നിന്ന് 22 പോയന്റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്ത് തുടരുന്നു. റീസ് ജെയിംസ് തിളങ്ങി. തകർപ്പൻ ജയവുമായി ചെൽസി പ്രതിരോധ താരം റീസ് ജെയിംസ് രണ്ട് ഗോളുകൾ നേടിയ മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ചെൽസി. 65, 77 മിനിറ്റുകളിലായിരുന്നു ജെയിംസിന്റെ ഗോളുകൾ. 81-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ജോർജിന്യോ ചെൽസിയുടെ ഗോൾ പട്ടിക തികച്ചു. ജയത്തോടെ ചെൽസി പ്രീമിയർ ലീഗിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. വൻ മതിലായി ആരോൺ റാംസ്ഡേൽ, ലെസ്റ്ററിനെ തകർത്ത് ഗണ്ണേഴ്സ് ഗോൾകീപ്പർ ആരോൺ റാംസ്ഡേൽ തകർപ്പൻ സേവുകളുമായി കളംനിറഞ്ഞ മത്സരത്തിൽ ആഴ്സണലിന് ജയം. ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഗണ്ണേഴ്സ് പരാജയപ്പെടുത്തിയത്. അഞ്ചാം മിനിറ്റിൽ ഗബ്രിയേലും 18-ാം മിനിറ്റിൽ എമിൽ സ്മിത്തുമാണ് ഗണ്ണേഴ്സിനായി സ്കോർ ചെയ്തത്. മത്സരത്തിലുടനീളം ഏഴോളം രക്ഷപ്പെടുത്തലുകളാണ് റാംസ്ഡേൽ നടത്തിയത്. Content Highlights: english premier league win for chelsea arsenal and manchester city lost


from mathrubhumi.latestnews.rssfeed https://ift.tt/3CwyS2O
via IFTTT