Breaking

Wednesday, October 27, 2021

സൂചികകളിൽ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 18,300ന് മുകളിലെത്തി

മുംബൈ: മൂന്നാംദിവസവും സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 18,300ന് മുകളിലെത്തി. ആഗോള വിപണികളിലെനേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 168 പോയന്റ് ഉയർന്ന് 61,518ലും നിഫ്റ്റി 37 പോയന്റ് നേട്ടത്തിൽ 18,306ലുമാണ് വ്യാപാരം നടക്കുന്നത്. മികച്ച പ്രവർത്തനഫലം പുറത്തുവിട്ട ആക്സിസ് ബാങ്കിന്റെ ഓഹരി വില 2.45ശതമാനം താഴ്ന്നു. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതാണ് ഓഹരി സമ്മർദത്തിലാകാൻ ഇടയായത്. ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, യുപിഎൽ, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഡിവീസ് ലാബ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്ഡിഎഫ്സി, എസ്ബിഐ തുടങ്ങിയ ഓഹരികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബജാജ് ഫിനാൻസ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഒഎൻജിസി, പവർഗ്രിഡ് കോർപ്, കോൾ ഇന്ത്യ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എഫ്എംസിജി, ഫാർമ, പൊതുമേഖല ബാങ്ക്, ഊർജം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളിലും വാങ്ങൽ താൽപര്യം പ്രകടമാണ്. ഓട്ടോ, മെറ്റൽ, ബാങ്ക് ഓഹരികൾ സമ്മർദത്തിലുമാണ്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.


from mathrubhumi.latestnews.rssfeed https://ift.tt/3bhKUkB
via IFTTT