Breaking

Saturday, October 30, 2021

സി.പി.എം. അംഗത്തെ കാണാതായ സംഭവം: സർക്കാരിനും പോലീസിനും നോട്ടീസിന് നിർദേശം

കൊച്ചി: സി.പി.എം. അംഗവും മത്സ്യത്തൊഴിലാളിയുമായ സജീവനെ കാണാതായ സംഭവത്തിൽ സർക്കാരിനും പോലീസിനും നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി നിർദേശം. ഭാര്യ സജിത നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി. സി.പി.എം. ബ്രാഞ്ച് സമ്മേളനത്തിന്റെ തലേ ദിവസമാണ് ആലപ്പുഴ തോട്ടപ്പള്ളിയിൽനിന്ന് സമ്മേളന പ്രതിനിധിയായ സജീവനെ കാണാതായത്. ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. സെപ്റ്റംബർ 29-ന് മത്സ്യബന്ധനത്തിനു പോയ ശേഷം വീട്ടിൽ മടങ്ങിയെത്തിയിട്ടില്ല. അമ്പലപ്പുഴ പോലീസിൽ അന്ന് വൈകീട്ടുതന്നെ പരാതി നൽകി. എന്നാൽ, അന്വേഷണം കാര്യക്ഷമമായി നടന്നില്ലെന്നും ഹർജിയിൽ പറയുന്നു. ആലപ്പുഴ ജില്ല പോലീസ് മേധാവിക്ക് ഒക്ടോബർ ആറിന് പരാതി നൽകി. ഇതിലും നടപടിയുണ്ടായില്ല. തോട്ടപ്പള്ളിയിൽ സി.പി.എമ്മിൽ ശക്തമായ വിഭാഗീയതയുണ്ട്. ഇതിെന്റ ഭാഗമായാണ് വിമത പക്ഷത്തുള്ള സജീവനെ കാണാതായതെന്ന് സംശയിക്കുന്നതായും ഹർജിയിൽ പറയുന്നു. പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കേ സജീവനെ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയമുണ്ടെന്നും ഹർജിയിൽ പറയുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3Cx91ri
via IFTTT