തിരുവനന്തപുരം: മദ്യപിച്ചെത്തി കടയ്ക്ക് മുന്നിൽ ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത സുരക്ഷാ ജീവനക്കാരന് ക്രൂരമർദനം. തിരുവനന്തപുരം പോത്തൻകോട് താഴേമുക്കിൽ പ്രവർത്തിക്കുന്ന വീട്ടുപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരൻ ഷംനാദിനാണ് മൂന്നംഗ സംഘത്തിന്റെ മർദ്ദനമേറ്റത്. കേസിൽ പാങ്ങപ്പാറ സ്വദേശികളായ വിഷ്ണു (26), സമർഥ് രാജ്(22), വിനു മോഹൻ (26) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് പോത്തൻകോട് പോലീസ് സ്റ്റേഷനു സമീപമുള്ള സ്ഥാപനത്തിൽവെച്ച് ജീവനക്കാരനെ അക്രമികൾ മർദിച്ചത്.ഗുരുതര പരിക്കേറ്റ ഷംനാദിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിൽ ഷംനാദിന്റെ വലതുകാലിന് പൊട്ടലുണ്ട്.നട്ടെല്ലിന് ക്ഷതവും സംഭവിച്ചിട്ടുണ്ട്. അക്രമികളെ സംഭവസ്ഥലത്തുവെച്ചുതന്നെ പോത്തൻകോട് പോലീസ് പിടികൂടി. അറസ്റ്റിലായവർ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു. Content Highlights: security staff attacked by youth
from mathrubhumi.latestnews.rssfeed https://ift.tt/3EdpzVO
via
IFTTT