Breaking

Friday, October 29, 2021

മാർപാപ്പ-പ്രധാനമന്ത്രി കൂടിക്കാഴ്ച: ബി.ജെ.പി. നേതൃത്വത്തോട് സഭ സമരസപ്പെടുന്നുവെന്ന് സത്യദീപം

കൊച്ചി: ന്യൂനപക്ഷങ്ങൾക്കെതിരായ ആർ.എസ്.എസ്. അജൻഡകൾക്ക് വഴിപ്പെടുന്ന ബി.ജെ.പി. നേതൃത്വത്തോട് നിക്ഷിപ്ത താത്‌പര്യങ്ങൾക്ക് അടിപ്പെട്ട് സഭ സമരസപ്പെടുന്നതായി സത്യദീപം. ഇത് ജനാധിപത്യവിരുദ്ധ സന്ദേശമാണ് നൽകുന്നതെന്നും എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിന്റെ മുഖപ്രസംഗം പറയുന്നു. മാർപാപ്പയെ ഭാരതത്തിലേക്കു ക്ഷണിക്കാൻ പ്രധാനമന്ത്രിക്കുമേൽ സമ്മർദം ചെലുത്തുന്ന സഭാനേതൃത്വം ക്രൈസ്തവർക്കെതിരേ ആവർത്തിക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിൽ വേണ്ടവിധം നിലപാടുയർത്തിയില്ലെന്ന് ആക്ഷേപമുണ്ട്. ഇന്ത്യയിലേക്കുള്ള ക്ഷണം മാത്രമല്ല, ക്രൈസ്തവർക്കെതിരേ ഭാരതത്തിൽ നടക്കുന്ന ആസൂത്രിത അതിക്രമവും ചർച്ചയാകുമോ എന്നാണറിയേണ്ടത്. സ്റ്റാൻസ്വാമിയുടേതടക്കം നീതിക്കുവേണ്ടിയുള്ള നിലവിളികൾ നിർദയമാംവിധം നിശ്ശബ്ദമാക്കപ്പെട്ടത് എങ്ങനെയെന്ന് വിശദീകരിക്കപ്പെടുമോ എന്നും അറിയണമെന്നും എഡിറ്റോറിയൽ പറയുന്നു. മതനിരപേക്ഷ ഭാരതത്തിൽ മതഭൂരിപക്ഷത്തിന്റെ പ്രതിനിധിയും പ്രതീകവുമായി ജനനായകർ മാറിത്തീരുന്നത് അപലപനീയമാണെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/3bnszCx
via IFTTT