തിരുവനന്തപുരം: പ്രമുഖ സിനിമ സംവിധായകനും ഛായാഗ്രഹകനുമായിരുന്നക്രോസ്ബെൽറ്റ് മണി (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ശനിയാഴ്ച രാത്രി എട്ട് മണിയോടെ തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. ആദ്യകാല സിനിമാ മേഖലയിലെ ബഹുമുഖ പ്രതിഭയായിരുന്നു ക്രോസ് ബെൽറ്റ് മണി. അമ്പതോളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. പത്തോളം സിനിമകളുടെ ഛായാഗ്രഹകനായും പ്രവർത്തിച്ചു. 1967-ൽ പുറത്തിറങ്ങിയ മിടുമിടുക്കിയാണ് ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത ആദ്യ സിനിമ. 1970ൽ പുറത്തിറങ്ങിയ ക്രോസ്ബെൽറ്റ്എന്ന ചിത്രത്തോടെയാണ് പ്രശസ്തനാകുന്നത്. ഇദ്ദേഹം സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. തുടർന്നാണ് ക്രോസ് ബെൽറ്റ് മണി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. കെ.വേലായുധൻ നായർ എന്നാണ് യഥാർഥ പേര്. ആക്ഷൻ ചിത്രങ്ങളിലൂടെയാണ് ക്രോസ് ബെൽറ്റ് മണി സിനിമയിൽ കൂടുതൽ പേരെടുത്തത്. തിരുവനന്തപുരം വലിയശാലയിൽകൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെയും മകനായി 1935 ഏപ്രിൽ 22നായിരുന്നു ജനനം.ഭാര്യ: വള്ളി. മക്കൾ: രൂപ (ഗൾഫ്), സിനിമാ സംവിധായകനായ കൃഷ്ണകുമാർ. മരുമക്കൾ: അശോക് കുമാർ (ഗൾഫ്), ശിവപ്രിയ. ഫോട്ടോഗ്രാഫിയിലുള്ള താൽപര്യമാണ് വേലായുധൻ നായരെ സിനിമയിൽ എത്തിച്ചത്. 1956 മുതൽ 1961 വരെ പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയിൽ പ്രവർത്തിച്ചു. ഛായാഗ്രഹണത്തിന്റെയും സംവിധാനത്തിന്റെയും ബാലപാഠങ്ങൾ പഠിക്കുന്നത് ഇവിടെനിന്നാണ്. 1961-ൽ കെ.എസ് ആന്റണി സംവിധാനം ചെയ്ത കാൽപ്പാടുകളിലൂടെ സ്വതന്ത്ര ക്യാമറാമാനായി. യേശുദാസ് അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു ഇത്. പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികൾ സിനിമയാക്കാനാണ് ആദ്യ കാലത്ത് ക്രോസ്ബെൽറ്റ് മണി ശ്രദ്ധിച്ചിരുന്നത്.പിന്നീട് ആക്ഷൻ സിനിമകളിലേക്ക് ചുവട് മാറ്റി. സംഘട്ടന രംഗങ്ങൾ വ്യത്യസ്തമായ രീതിയിൽ ചിത്രീകരിക്കുക ഒരു ഹരമായിരുന്നു ക്രോസ്ബെൽറ്റ് മണിക്ക്. content highlights:Crossbelt Mani passes away
from mathrubhumi.latestnews.rssfeed https://ift.tt/3nKhLo0
via
IFTTT