തിരുവനന്തപുരം: 1994 ഒക്ടോബർ 20-ന് വിസാ കാലാവധി കഴിഞ്ഞ മാലിയിലെ പോലീസ് കോൺസ്റ്റബിളായ മറിയം റഷീദയെ തലസ്ഥാനത്തെ ഒരു സ്വകാര്യ ഹോട്ടലിൽ എസ്. വിജയൻ അറസ്റ്റുചെയ്തതോടെയാണ് ചാരക്കേസിന്റെ തുടക്കം. ഐ.എസ്.ആർ.ഒ.യിലെ ശാസ്ത്രജ്ഞരായ നമ്പി നാരായണൻ, ഡി. ശശികുമാർ എന്നിവരുടെ സഹായത്തോടെ ക്രയോജനിക് സാങ്കേതിക വിദ്യ മറിയം റഷീദ, സഹായി ഫൗസിയാ ഹസൻ എന്നിവർക്ക് ലഭിച്ചു എന്നായിരുന്നു കേസ്. അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ., ചാരപ്രർത്തനം നടന്നെന്നതിൽ കഴമ്പില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് 1997 ഏപ്രിൽ 30-ന് എറണാകുളം സി.ജെ.എം. കോടതിയിൽ റിപ്പോർട്ട് നൽകി. റിപ്പോർട്ട് അന്നത്തെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഡി. മോഹനരാജൻ അംഗീകരിക്കുകയും സിബി മാത്യൂസ്, ജോഷ്വാ, എസ്. വിജയൻ എന്നിവർക്കെതിരേ നടപടി വേണമെന്ന ശുപാർശയും ചെയ്തു. ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹർജിയിൽ അദ്ദേഹത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടു. യഥാർഥത്തിൽ നടന്നത് എന്താണെന്ന് അന്വേഷിക്കാനും ഉദ്യോഗസ്ഥർക്കെതിരേ എന്ത് നടപടി വേണമെന്ന് തീരുമാനിക്കാനും ജസ്റ്റിസ് ജയിൻ അധ്യക്ഷനായ മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ. അന്വേഷണത്തിന് ഇക്കഴിഞ്ഞ ഏപ്രിൽ 15-ന് സുപ്രീം കോടതി ഉത്തരവിട്ടു. തുടർന്നാണ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തത്. Content Highlisght: ISRO spy case begins with Mariam Rasheeda
from mathrubhumi.latestnews.rssfeed https://ift.tt/3xQpHHM
via
IFTTT