Breaking

Sunday, January 17, 2021

ഗാന്ധിജിയെ വധിച്ചത് ആര്‍.എസ്.എസ് തന്നെ; മാപ്പ് പറയില്ലെന്ന്‌ റിജില്‍ മാക്കുറ്റി

കോഴിക്കോട്: മഹാത്മാ ഗാന്ധിയെ വധിച്ചത് ആർ.എസ്.എസ് എന്ന് ചാനൽ ചർച്ചയിൽ പറഞ്ഞതിൽ മാറ്റമില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ ചന്ദ്രൻ മാക്കുറ്റി. ഇത് സംബന്ധിച്ച് വക്കീൽ നോട്ടീസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നാണ് വക്കീൽ നോട്ടീസെന്നും മാപ്പ് പറയില്ലെന്നും റിജിൽ ചന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. " ചാനൽ ചർച്ചയിൽ ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസ്. ആണെന്ന് വെല്ലുവിളിച്ച് പറഞ്ഞതിനുള്ള വക്കീൽ നോട്ടീസ് കിട്ടി. നോട്ടീസ് കിട്ടി ഏഴ് ദിവസത്തിനുള്ളിൽ പത്രസമ്മേളനം വിളിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും പോലും. ഞാൻ മാപ്പും പറയില്ല ഒരു കോപ്പും പറയില്ല. ഒരു പീറ കടലാസിന്റെ വില പോലും ഈ നോട്ടീസിന് ഞാൻ കൽപ്പിക്കുന്നില്ല".- അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. സായിപ്പിന്റെ ചെരിപ്പ് നക്കിയ ഭീരു സവർക്കറുടെ അനുയായി അല്ല, ഗാന്ധിജിയുടെ അനുയായിയാണ് താനെന്നും റിജിൽ ചന്ദ്രൻ പറഞ്ഞു. ഒരിക്കൽ കൂടി ആവർത്തിച്ച് പറയുന്നു ഗാന്ധിജിയെ വധിച്ചത് ആർ.എസ്.എസ്. തന്നെയാണ്. അതുകൊണ്ട് വക്കീൽ നോട്ടീസ് എന്ന ഉമ്മാക്കി കാണിച്ചാലൊന്നും ഭയപ്പെടുന്നവനല്ല. തന്റെ നാവിന്റെ ചലനശേഷി നഷ്ടപ്പെടുന്നതു വരെ ആർ.എസ്.എസിന് എതിരെ പോരാടുമെന്നും അതാണ് തന്റെ രാഷ്ട്രീയമെന്നും റിജിൽ ചന്ദ്രൻ കൂട്ടിച്ചേർത്തു. Content Highlights: Rijil Chandran Makkutty, says he will not apologize


from mathrubhumi.latestnews.rssfeed https://ift.tt/38RVxtX
via IFTTT