Breaking

Sunday, January 31, 2021

എംബസിക്ക് സമീപത്തെ സ്ഫോടനം; ഇറാന്‍ ബന്ധത്തിലേക്ക് വിരല്‍ചൂണ്ടി അന്വേഷണസംഘം

ന്യൂഡൽഹി: ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് സമീപത്തുണ്ടായ സ്ഫോടനത്തിലെ പ്രാദേശിക ഇടപെടലുകൾ ഇറാൻ ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് റിപ്പോർട്ടുകൾ. എന്നാൽ സ്ഫോടനം സംബന്ധിച്ച് അന്വേഷണ ഏജൻസികൾക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. സ്ഫോടനത്തിൽ ടെഹ്റാന്റെ പങ്ക് വ്യക്തമാണെന്ന്ന്യൂഡൽഹിയിലെ ഭീകരവിരുദ്ധ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ബോംബ് സ്ഥാപിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ അന്വേഷണ ഏജൻസികൾക്ക് സാധിച്ചിട്ടില്ല. ഇറാന്റെ നിർദേശപ്രകാരം നടത്തിയ ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കുറ്റവാളികളെ മറയ്ക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഇറാൻ ഉദ്യോഗസ്ഥരോട് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം. ഇസ്രായേൽ സ്ഥാപനങ്ങൾക്കെതിരായ സംഘടിത ആക്രമണത്തിന്റെ ഭാഗമാണ് സ്ഫോടനമെന്നും സൂചനയുണ്ട്. നേരത്തെ സംഭവത്തിൽ നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി)അന്വേഷണം ആരംഭിച്ചിരുന്നു. ശനിയാഴ്ച എൻഎസ്ജിയുടെ ഒരു സംഘം സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു. സ്ഫോടകവസ്തു ഏതെന്ന് തിരിച്ചറിയുന്നതിനാണ് സംഘം സ്ഥലം സന്ദർശിച്ചത്. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് പാതി കരിഞ്ഞ തുണിയും പ്ലാസ്റ്റിക് കൂടും ലഭിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിലുള്ള ഏതാനും ചില ഇറാൻ സ്വദേശികളെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയ ചിലരെയും ചോദ്യംചെയ്തിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യും സ്ഫോടനവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഇസ്രയേൽ എംബസിക്ക് സമീപത്തെ എ.പി.ജെ. അബ്ദുൾ കലാം റോഡിലായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളുടെ ചില്ലുകൾ തകർന്നു. സ്പെഷ്യൽ സെൽ ഉദ്യോഗസ്ഥർ പ്രദേശം പരിശോധിച്ചിരുന്നു. പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞനിലയിലായിരുന്നു സ്ഫോടകവസ്തു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ജയ്ഷെ ഉൽ ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തിരുന്നു. Content Highlights: Iran link emerges in Israel embassy attack probe despite false flags: officials


from mathrubhumi.latestnews.rssfeed https://ift.tt/3ahvoEu
via IFTTT