തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ലീഗ് വിരുദ്ധ പരാമർശങ്ങൾ ആയുധമാക്കി ഉമ്മൻചാണ്ടി. വിജയരാഘവന് പാണക്കാട് പോവാനാവാത്തതിന്റെനിരാശയാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. യു.ഡി.എഫ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തിൽ പോലും വർഗീയത ആരോപിക്കുകയാണ്. സങ്കുചിത താൽപര്യമാണ് ഇതിന് പിന്നിലെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. ബാബറി മസ്ജിദ് തകർന്ന സമയത്ത് അന്ന് കേരളത്തെ രക്ഷിച്ചത് പാണക്കാട് ശിഹാബ് തങ്ങളുടെ ആഹ്വാനമാണ്. അവിടെയാണ് വിജയരാഘവൻ പാണക്കാട്ടെ സന്ദർശനം പോലും വർഗീയ വത്കരിക്കുന്നത്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും പാണക്കാട്ടേക്ക് ഇനിയും പോവുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിലോ മറ്റോ ഒരു തരത്തിലുള്ള തീരുമാനവും ഉണ്ടായിട്ടില്ല. ആരൊക്കെ എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡ് ആണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കാനിരിക്കയാണെന്നും ഉമ്മൻചാണ്ടി മലപ്പുറത്ത് പറഞ്ഞു. Content Highlights:Oommenchandi Against A Vijayaragavan
from mathrubhumi.latestnews.rssfeed https://ift.tt/3r1LQ28
via
IFTTT