തൃശ്ശൂർ: അഞ്ച് പതിറ്റാണ്ടായി ആലപ്പുഴക്കാരുടെ സ്വപ്നമായ ബൈപ്പാസ് പൂർത്തീകരിച്ചതിന് മോദി സർക്കാരിനെ അഭിനന്ദിച്ച മുഖ്യമന്ത്രി പണറായി വിജയന് നന്ദിയറിയിച്ച് ബി.ജെ.പി. സംസ്ഥാന വക്താവ് പി. ഗോപാലകൃഷ്ണൻ. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് നന്ദി പ്രകടനം. വികസനം രാജ്യത്തിനാണ് അവിടെ രാഷ്ട്രീയം വേണ്ട. അതാണ് വികസനത്തിലെ മോദി മാതൃക, ഇതിനെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി ഗഡ്കരിയും പരസ്പരം അഭിനന്ദിച്ചത്. ഈ രാഷ്ട്രീയമാണ് രാജ്യത്തിന് വേണ്ടത്. ഈ വികസന മാതൃകയാണ് മോദി മാജിക്കായ ഗുജറാത്ത് മോഡൽ.ജനങ്ങളുടെ അഭിലാഷം പൂർത്തീകരിക്കാൻ മോദിക്കും പിണറായിക്കും കഴിഞ്ഞെങ്കിൽ അതിൽ കോൺഗ്രസ് അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3t8n4Q3
via
IFTTT