കോഴിക്കോട്: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ മകളെ ഫെയ്സ് ബുക്കിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.കെ.സജീവന്റെ പരാതിയിൽ പേരാമ്പ്ര സ്വദേശി അജ്നാസിനെതിരേയാണ് പോലീസ് കേസെടുത്തത്. സ്ത്രീകളെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം സമൂഹവിരുദ്ധർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പരാതി ലഭിച്ചതെന്ന് പോലീസ് അറിയിച്ചിരുന്നു. ബാലിക ദിനത്തിൽ എന്റെ മകൾ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് കെ.സുരേന്ദ്രൻ മകളുമൊത്തുള്ള ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. ഇതിന് താഴെയാണ് അജിനാസ് എന്നയാൾ മകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റിട്ടത്. സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ചതിനും പോലീസ് കേസെടുക്കാൻ വൈകുന്നതിനുമെതിരേ ബി.ജെ.പി. നേതാക്കൾ രംഗത്തെത്തിയിരുന്നു. ബി.ജെ.പി. പ്രവർത്തകർക്കെതിരേ വ്യക്തിഹത്യ നടക്കുമ്പോൾ നടപടി എടുക്കാൻ പോലീസിന് മടിയാണെന്ന് ബി.ജെ.പി. നേതാവ് സന്ദീപ് വാര്യർ വിമർശിച്ചിരുന്നു. സുരേന്ദ്രൻ പങ്കുവെച്ച ചിത്രം ആയിരത്തിലധികം ആളുകൾ ഷെയർ ചെയ്യുകയും 8000-ത്തിൽ അധികം ആളുകൾ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭൂരിഭാഗം ആളുകളും ആശംസകൾ അറിയിച്ചാണ് കമന്റ് ചെയ്തിട്ടുള്ളത്. എന്നാൽ, അധിക്ഷേപ സ്വഭാവമുള്ള കമന്റുകളും ഇതിലുണ്ട്. Content Highlights:Man Booked For Insulting BJP President Surendrans Daughter On Social Media
from mathrubhumi.latestnews.rssfeed https://ift.tt/3a3Nxp5
via
IFTTT