ടൂറിൻ: യുവന്റസിന്റെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് ചട്ടം ലംഘിച്ച് യാത്ര ചെയ്തതായി പരാതി. ഇറ്റാലിയൻ പോലീസ് സംഭവം അന്വേഷിക്കുന്നുണ്ട്. പങ്കാളി ജോർജീന റോഡ്രിഗസിന്റെ 27-ാം പിറന്നാൾ ആഘോഷിക്കാൻ, ക്ലബ്ബിന്റെ ആസ്ഥാനമായ ടൂറിനിൽനിന്ന് 150 കിലോമീറ്റർ അകലെയുള്ള കോർമേയറിലെ ആൽപൈൻ ടൗണിലേക്ക് പോയെന്നാണ് റിപ്പോർട്ടുകൾ. ഇവിടെനിന്നുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തെങ്കിലും പിന്നീട് പിൻവലിച്ചു. ചട്ടപ്രകാരം ഇവർക്ക് ടൂറിൻ വിട്ട് യാത്ര ചെയ്യാൻ അനുവാദമില്ല. കോർമേയറും ആൽപൈൻ ടൗണും ഉൾപ്പെടുന്ന മേഖലയായ പിഡ്മോണ്ടും വാലെ ഡി അയോസ്റ്റയും നിലവിൽ ഓറഞ്ച് സോണാണ്. ഈ മേഖലകളിലേക്കുള്ള യാത്രകൾക്ക് സർക്കാർ ഫെബ്രുവരി 15 വരെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്തായാലും കുറ്റം തെളിഞ്ഞാൽ അദ്ദേഹത്തിനെതിരെ കടുത്ത നടപടി തന്നെ ഉണ്ടായേക്കും. ഇതുവരെ യുവന്റസ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. Content Highlights: Covid-19 protocol breach Cristiano Ronaldo under investigation
from mathrubhumi.latestnews.rssfeed https://ift.tt/3iURKj1
via
IFTTT