Breaking

Wednesday, January 27, 2021

അപൂര്‍വ രോഗം; മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പ്രശാന്ത ഡോറ അന്തരിച്ചു

ന്യൂഡൽഹി: മുൻ ഇന്ത്യൻ ഗോൾ കീപ്പർ പ്രശാന്ത ഡോറ (44) അന്തരിച്ചു. അപൂർവ രോഗം ബാധിച്ച് ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർട്ടിങ് തുടങ്ങി കൊൽക്കത്തയിലെ മൂന്ന് മുൻനിര ക്ലബ്ബുകളുടെ ഗോൾവല കാത്ത താരമാണ് പ്രശാന്ത ഡോറ. 2020 ഡിസംബറിൽ ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് (എച്ച്.എൽ.എച്ച്) എന്ന രോഗം ബാധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ബാധിച്ച് അണുബാധയിലേക്കോ അർബുദത്തിലേക്കോ നയിക്കുന്നതാണ് ഈ രോഗം. താരത്തിന്റെ സഹോദരൻ ഹേമന്ദ ഡോറയാണ് മരണ വിവരം അറിയിച്ചത്. ഭാര്യ സൗമിയും 12 വയസുകാരൻ മകൻ ആദിയുമാണ് പ്രശാന്തയ്ക്കുള്ളത്. 1999-ലെ ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ തായ്ലൻഡിനെതിരേ നടന്ന ഹോം മത്സരത്തിലാണ് പ്രശാന്ത ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് സാഫ് ഗെയിംസിൽ ഇന്ത്യയ്ക്കായി അഞ്ചു മത്സരങ്ങൾ കളിച്ചു. 1997-98, 1999 വർഷങ്ങളിൽ സന്തോഷ് ട്രോഫി നേടിയ ബംഗാൾ ടീമിൽ അംഗമായിരുന്ന അദ്ദേഹം മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. Content Highlights: Former India Goalkeeper Prasanta Dora Dies Of Rare Disease


from mathrubhumi.latestnews.rssfeed https://ift.tt/3qYsScG
via IFTTT