തിരുവനന്തപുരം: കോൺഗ്രസ് നേതാവും വയാനാട് എംപിയമായ രാഹുൽ ഗാന്ധിയെ കന്യാസ്ത്രീ ആലിംഗനം ചെയ്യുന്നതിന്റെ ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനേയും പരോക്ഷമായി വിമർശിച്ച് ഷാഫി പറമ്പിൽ എംഎൽഎ. വയനാട് അമ്പലവയലിൽ വച്ചാണ് കന്യാസ്ത്രീ രാഹുൽ ഗാന്ധിയെ വാത്സല്യത്തോടെ ആലിംഗനം ചെയ്തത്. സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു ഇതിന്റെ ചിത്രങ്ങൾ. ഹൃദയത്തിൽ നിന്ന് നേരിട്ടുള്ള ബന്ധമാണിത്. ഹഗ്ഗ് ഡിപ്ലോമസിക്കാരും ആ പരാജയ രാഘവനും കാണണ്ട ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചുകൊണ്ട് ഷാഫി പറമ്പിൽ കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനും മണ്ഡല സന്ദർസനത്തിനുമായിട്ടാണ് രാഹുൽ ഗാന്ധിയുടെ മൂന്ന് ദിവസത്തെ കേരള സന്ദർശനം.
from mathrubhumi.latestnews.rssfeed https://ift.tt/3cybTKH
via
IFTTT