Breaking

Friday, January 29, 2021

കേരളത്തിൽ സി.ബി.ഐ.ക്ക് മൃദുസമീപനം -രാഹുൽ ഗാന്ധി

കല്പറ്റ: മറ്റു സംസ്ഥാനങ്ങളിലേതുപോലെ സി.ബി.ഐ. കേരളത്തെ സമ്മർദത്തിലാക്കുന്നില്ലെന്ന് രാഹുൽഗാന്ധി എം.പി. ഇടതുമുന്നണി കേരളത്തിൽ ചെയ്യുന്നതെന്താണെന്ന് എല്ലാവർക്കുമറിയാം. നമ്മുടെമുമ്പിൽ ഒരു തിരഞ്ഞെടുപ്പ് വരുന്നുണ്ട്. പ്രത്യയശാസ്ത്രങ്ങളുടെ മത്സരമാണത്. ബി.ജെ.പി. ഒരിക്കലും സി.പി.എമ്മിനെയോ പ്രധാനമന്ത്രി ഒരിക്കലും കേരള മുഖ്യമന്ത്രിയെയോ വിമർശിക്കാൻ തയ്യാറാകുന്നില്ല. കോൺഗ്രസ് നേതൃത്വത്തെയാണ് ബി.ജെ.പി.യും പ്രധാനമന്ത്രിയും വിമർശിക്കുന്നത്. ഇതിന്റെ രാഷ്ട്രീയം കാണാതിരിക്കാനാവില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. യു.ഡി.എഫ്. നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളത്തിൽ യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ വയനാട്ടിൽ മെഡിക്കൽ കോളേജ് തുടങ്ങും. സംസ്ഥാനത്തെ പരിവർത്തനപ്പെടുത്താവുന്ന ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രകടനപത്രിക തയ്യാറാക്കണം. യുവാക്കൾക്കൊപ്പം സ്ത്രീകൾക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.കർഷരെ ചൂഷണംചെയ്യാൻ ആസൂത്രണം നടത്തിയത് പ്രധാനമന്ത്രിഅഞ്ചോ പത്തോ വൻകിടക്കാർക്ക് കർഷകരിൽനിന്ന് എല്ലാം മോഷ്ടിച്ചുകൊണ്ടുപോകാനാവും വിധമാണ് കാർഷിക നിയമം നടപ്പാക്കുന്നത്. ഈ ചൂഷണം ആസൂത്രണം ചെയ്തത് പ്രധാനമന്ത്രിയാണെന്നും രാഹുൽഗാന്ധി ആരോപിച്ചു. കർഷകചന്തകൾ ഇല്ലാതാവും. കർഷകർക്ക് പ്രയാസങ്ങൾ ഉണ്ടായാൽ കോ‌ടതിയിലും ചോദ്യം ചെയ്യാനാവില്ല. ആർക്കാണ് രാജ്യത്തെ തീറെഴുതി നൽകുന്നതെന്നും രാഹുൽഗാന്ധി ചോദിച്ചു. നിയോജക മണ്ഡലം യു.ഡി.എഫ്. ചെയർമാൻ റസാഖ് കല്പറ്റ അധ്യക്ഷതവഹിച്ചു. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി., പി.പി.എ. കരീം, എൻ.ഡി. അപ്പച്ചൻ, പി.പി. ആലി തുടങ്ങിയവർ സംസാരിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3ajEsJ4
via IFTTT