Breaking

Wednesday, January 27, 2021

സെൻസെക്‌സിൽ 280 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,200ന് താഴെയെത്തി

മുംബൈ: ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 14,200ന് താഴെയെത്തി. 280 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 48,066ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 81 പോയന്റ് താഴ്ന്ന് 14,157ലുമെത്തി. ബിഎസ്ഇയിലെ 586 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 526 ഓഹരികൾ നേട്ടത്തിലുമാണ്. 88 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ് കോർപ്, എസ്ബിഐ, ഇൻഫോസിസ്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ആക്സിസ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ടെക്മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരംനടക്കുന്നത്. വാഹനം, ഫാർമ, ലോഹം തുടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു. ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബാങ്ക് ഓഫ് ബറോഡ, മാരികോ, ഇമാമി തുടങ്ങി 50 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. Sensex falls 280 points, Nifty below 14,200


from mathrubhumi.latestnews.rssfeed https://ift.tt/2Mwi8Dq
via IFTTT