തിരുവനന്തപുരം: കിടപ്പിലായ മാതാപിതാക്കളെ പരിചരിക്കാൻ 40 ശതമാനം ശമ്പളത്തോടുകൂടി ഒരുവർഷം അവധി അനുവദിക്കും. അണുകുടുംബങ്ങളിൽ കിടപ്പിലായ മുതിർന്ന പൗരന്മാരെ പരിചരിക്കേണ്ടിവരുന്ന അവസ്ഥ കണക്കിലെടുത്താണിത്. മൂന്നുവയസ്സിൽ താഴെയുള്ള കുട്ടികളെ നോക്കാൻ രക്ഷിതാക്കളായ ഉദ്യോഗസ്ഥർക്ക് 40 ശതമാനം ശമ്പളത്തോടെ പരമാവധി ഒരുവർഷം ചൈൽഡ് കെയർ ലീവും ശുപാർശചെയ്യുന്നുണ്ട്. പിതൃത്വ അവധി പത്തുദിവസത്തിൽനിന്ന് 15 ആക്കാനും ദത്തെടുക്കുന്നവർക്കും അനുവദിക്കാനും കമ്മിഷൻ നിർദേശിക്കുന്നു. മറവിരോഗം, മാറാരോഗങ്ങൾ എന്നിവ കാരണം പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത മാതാപിതാക്കളെ പരിചരിക്കാൻ മെഡിക്കൽ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ അവധി അനുവദിക്കാനാണ് കമ്മിഷൻ ശുപാർശ.
from mathrubhumi.latestnews.rssfeed https://ift.tt/3osiGHP
via
IFTTT