Breaking

Sunday, January 31, 2021

അപകടത്തില്‍ രക്ഷകനായി; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് മടങ്ങിയ ഡ്രൈവർ മറ്റൊരപകടത്തില്‍ മരിച്ചു

തൃപ്പൂണിത്തുറ : ഒരു വാഹനാപകടത്തിൽ രക്ഷകനായി. പിന്നാലെ മറ്റൊരപകടം ജീവനെടുത്തു. തൃപ്പൂണിത്തുറ പുതിയകാവ് നന്ദനം കരിയാപറമ്പിൽ എം.വി. തമ്പിയുടെ ദാരുണമരണമാണ് നാടിനാകെ നൊമ്പരമായത്. കുടുംബം പുലർത്താൻ രാപകലില്ലാതെയായിരുന്നു തമ്പിയുടെ ഓട്ടം. രണ്ടു പെൺമക്കളും ഭാര്യയുമടങ്ങുന്ന നിർധന കുടുംബത്തിന്റെ ഏക അത്താണി. ഒരു മകളുടെ കല്യാണം കഴിഞ്ഞു. രണ്ടാമത്തെ മകളുടെ കല്യാണം നടത്തുന്നതിനായുള്ള നെട്ടോട്ടത്തിലായിരുന്നു. രാവിലെ 6.30-ന് തുടങ്ങുന്ന തമ്പിയുടെ ഓട്ടം രാത്രി പത്തു വരെ നീളും. ഓട്ടം കുറവുള്ള സമയങ്ങളിൽ സമീപത്ത് സൗണ്ട് സ്ഥാപനത്തിന്റെ ജീപ്പ് ഓടിക്കാനും മറ്റ് കൂലിപ്പണിക്കുമൊക്കെ പോകും. മരടിലെ പഴയ സിനി തിേയറ്ററിന് സമീപം ഓട്ടോ മതിലിലിടിക്കുകയായിരുന്നു. തൃപ്പൂണിത്തുറ സ്റ്റാച്യൂവിലെ ഓട്ടോ സ്റ്റാൻഡിൽ 25 വർഷത്തോളമായി ഓട്ടോ െെഡ്രവറാണ് തന്പി. ദിവസവും രാവിലെ 6.30-ന് ഒരു യാത്രക്കാരിയെ മരട് കണ്ണാടിക്കാട് ഭാഗത്ത് കൊണ്ടാക്കുകയും വൈകീട്ട് അവരെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്യുന്ന ട്രിപ്പ് തമ്പിക്ക് ഉണ്ട്. ആ ട്രിപ്പ് കഴിഞ്ഞ് വരുമ്പോഴായിരുന്നു കാറും ലോറിയുമായുള്ള അപകടം കാണുന്നതും പരിക്കേറ്റയാളെ ഓട്ടോയിൽ തമ്പി ആശുപത്രിയിലെത്തിച്ചതും. ഓട്ടോയിൽ മറ്റൊരാളും ഉണ്ടായിരുന്നു. തിരിച്ചു പോരുംവഴി വണ്ടി നിയന്ത്രണം തെറ്റി. കൂടെയുണ്ടായിരുന്നയാൾ ഓട്ടോ നിയന്ത്രണം തെറ്റുന്നതു കണ്ട് ചാടിയിറങ്ങി. എന്നാൽ, തന്പിക്ക് രക്ഷപ്പെടാനായില്ല. തമ്പിയുടെ മരണവാർത്ത അറിഞ്ഞയുടൻ സ്റ്റാച്യൂ സ്റ്റാൻഡിലെ ഡ്രൈവർമാരെല്ലാം ഓട്ടം നിർത്തി. ആദരാഞ്ജലികളർപ്പിച്ച് തമ്പിയുടെ ചിത്രം സ്റ്റാൻഡിൽ വെച്ചു. വാഹനാപകടങ്ങളിൽരണ്ട് മരണം അപകടത്തിൽ തകർന്ന കാർ മരട്: കാറും ലോറിയും ഇടിച്ച് യുവതി മരിച്ചു. അപകടസ്ഥലത്ത് രക്ഷകനായി എത്തി, പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച് മടങ്ങിയ ഓട്ടോ ഡ്രൈവർ മറ്റൊരപകടത്തിലും മരിച്ചു. ശനിയാഴ്ച അതിരാവിലെ ഉണ്ടായ അപകടങ്ങൾ മരട് നിവാസികൾക്ക് തീരാനൊമ്പരമായി. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂർ മണ്ണുത്തി നെല്ലിക്കുന്ന് വട്ടക്കിണറിന് സമീപം മൂലംകുളം പരേതനായ വർഗീസിന്റെ മകൾ ജെനറ്റ് (ജോമോൾ -50) ആണ് മരിച്ചത്. ഇവരെ ആശുപത്രിയിൽ എത്തിച്ച് തിരിച്ചുവരുന്ന വഴി ഓട്ടോ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് ഡ്രൈവറായ തൃപ്പൂണിത്തുറ തെക്കുംഭാഗം കരിയാപറമ്പ് നന്ദനത്തിൽ വാസുവിന്റെ മകൻ തമ്പി (58) മരിച്ചത്. ശനിയാഴ്ച രാവിലെ ആറരയോടെയായിരുന്നു ആദ്യ അപകടം. കുണ്ടന്നൂർ ഭാഗത്തുനിന്ന് വന്ന കാറും പേട്ട ഭാഗത്തുനിന്ന് വന്ന ടോറസ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന രണ്ടുപേരെ രണ്ട് വാഹനങ്ങളിലായി ലേക്ഷോർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതുവഴി ഓട്ടോയിൽ പോവുകയായിരുന്ന തമ്പി അപകടം കണ്ട് നിർത്തി പരിക്കേറ്റ ജോമോളെയും കൊണ്ട് വേഗം ആശുപത്രിയിലേക്ക് പോവുകയായിരുന്നു. തിരികെ വരുമ്പോൾ മരട് കൊട്ടാരം കവലയ്ക്ക് അടുത്തുവെച്ച് തമ്പിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി ഓട്ടോ നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. കാറപകടത്തിൽ മരിച്ച ജെനറ്റിന്റെ സഹോദരൻ സാംഗി വർഗീസ് (45) ഗുരുതരമായ പരിക്കുകളോടെ ലോക്ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്. ജെനറ്റും സാംഗിയും പുലർച്ചെ മൂത്ത സഹോദരിയുടെ മുളന്തുരുത്തിയിലെ വീട്ടിലേക്ക്് സുഹൃത്തിന്റെ കാറുമായി പോകുന്നതിനിടെയായിരുന്നു അപകടം. സാംഗിയാണ് കാർ ഓടിച്ചിരുന്നത്. നടത്തറയിൽ മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റായിരുന്നു ജെനറ്റ്. സഹോദരങ്ങൾ: കുഞ്ഞുമോൾ, ജോസ്, സുമോൾ ജോബി. ശവസംസ്കാരം തിങ്കളാഴ്ച 9.30-ന് നെല്ലിക്കുന്ന് ബ്രദറൺ സഭാ സെമിത്തേരിയിൽ. തൃപ്പൂണിത്തുറ സ്റ്റാച്യൂ ജങ്ഷൻ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് തമ്പി. ഭാര്യ: ഗിരിജ, മക്കൾ: ഗീതു, ശ്രുതി. മരുമകൻ: വിനീത്. ശവസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ.


from mathrubhumi.latestnews.rssfeed https://ift.tt/2Yx7xeh
via IFTTT