മാഞ്ചെസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പോയന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഷെഫീൽഡ് യുണൈറ്റഡിനോട് തോറ്റ് മാഞ്ചെസ്റ്റർ യുണൈറ്റഡ്. സ്വന്തം മൈതാനമായ ഓൾഡ് ട്രാഫഡിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ചുവന്ന ചെകുത്താൻമാരുടെ തോൽവി. ജയത്തോടെ മാഞ്ചെസ്റ്റർ സിറ്റിയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് യുണൈറ്റഡ് നഷ്ടപ്പെടുത്തിയത്. ഈ സീസണിൽ ഷെഫീൽഡ് നേടുന്ന രണ്ടാമത്തെ മാത്രം വിജയമാണിത്. മത്സരത്തിന്റെ 23-ാം മിനിറ്റിൽ തന്നെ കീൻ ബ്രിയാനിലൂടെ ഷെഫീൽഡ്, യുണൈറ്റഡിനെ ഞെട്ടിച്ചു. എന്നാൽ 64-ാം മിനിറ്റിൽ ഹാരി മഗ്വയറിലൂടെ യുണൈറ്റഡ് ഒപ്പമെത്തി. എന്നാൽ 74-ാം മിനിറ്റിൽ ഒളിവർ ബുർക്കെ ഷെഫീൽഡിന്റെ വിജയ ഗോൾ നേടി. പന്തടക്കത്തിലും ഷോട്ടുകളിലും ആധിപത്യം പുലർത്താനായെങ്കിലും രണ്ടാമതൊരിക്കൽ കൂടി ഷെഫീൽഡിന്റെ പ്രതിരോധം ഭേദിക്കാൻ യുണൈറ്റഡിന് സാധിച്ചില്ല. തോൽവിയോടെ 20 മത്സരങ്ങളിൽ നിന്ന് 40 പോയന്റുമായി യുണൈറ്റഡ് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ലെസ്റ്ററിനെ സമനിലയിൽ കുടുക്കി എവർട്ടൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മറ്റൊരു മത്സരത്തിൽ മൂന്നാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റിയെ സമനിലയിൽ കുരുക്കി. എവർട്ടൺ. 30-ാം മിനിറ്റിൽ ജെയിംസ് റോഡ്രിഗസിലൂടെ എവർട്ടനാണ് ആദ്യം മുന്നിലെത്തിയത്. 67-ാം മിനിറ്റിൽ യുറി ടെലെമാൻസിലൂടെ ലെസ്റ്റർ സമനില ഗോൾ നേടി. 20 മത്സരങ്ങളിൽ നിന്ന് 39 പോയന്റുമായി ലെസ്റ്റർ മൂന്നാം സ്ഥാനത്താണ്. 18 മത്സരങ്ങളിൽ നിന്ന് 33 പോയന്റുള്ള എവർട്ടൺ ഏഴാമതും. Content Highlights: English Premier League Manchester United stunned by Sheffield United
from mathrubhumi.latestnews.rssfeed https://ift.tt/3abgL5p
via
IFTTT