Breaking

Wednesday, January 27, 2021

പോലീസിനെ പൊതിരെ തല്ലി കര്‍ഷകര്‍: രക്ഷപ്പെടാന്‍ ചെങ്കോട്ടയുടെ മതില്‍ എടുത്തുചാടി പോലീസ് |video

ന്യൂഡൽഹി:കർഷക സമരം സംഘർഷത്തിൽ കലാശിച്ച റിപ്പബ്ലിക് ദിനത്തിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചു. എന്നാൽ ഇതിനിടയിൽ പോലീസിനെ കായികമായി നേരിടുന്ന പ്രതിഷേധക്കാരുടെ വീഡിയോയും പുറത്തുവന്നു. ചെങ്കോട്ടയുടെ മകുടങ്ങളിൽ വരെ കയറുകയും കൊടിമരത്തിൽ സിഖ്(ഖൽസ) പതാക നാട്ടുകയും ചെയ്ത പ്രതിഷേധക്കാർക്കിടയിൽ നിന്ന് രക്ഷപെടാനായി 15 അടി ഉയരമുള്ള ചെങ്കോട്ടയുടെ ചുറ്റുമതിൽ പോലീസ് ഉദ്യോഗസ്ഥർ എടുത്ത് ചാടുന്നതാണ് ദൃശ്യങ്ങളിൽ. #WATCH | Delhi: Protestors attacked Police at Red Fort, earlier today. #FarmersProtest pic.twitter.com/LRut8z5KSC — ANI (@ANI) January 26, 2021 അതീവ സുരക്ഷാമേഖലയായചെങ്കോട്ടയിലേക്ക് വരെ പ്രതിഷേധക്കാർ ഇരച്ചെത്തുന്നതും സിഖ് പതാക നാട്ടുന്നതും എല്ലാം രാജ്യം കണ്ട ദിവസമായിരുന്നു ഇത്തവണത്തെ റിപ്പബ്ലിക് ദിനം Content Highlight: Delhi Police forced to Jump off wall to escape Farmers


from mathrubhumi.latestnews.rssfeed https://ift.tt/2KRHf3n
via IFTTT