Breaking

Sunday, January 17, 2021

മലബാര്‍ എക്‌സ്പ്രസ്സില്‍ തീപ്പിടിത്തം; യാത്രക്കാർ ചങ്ങല വലിച്ചു, ഒഴിവായത് വൻദുരന്തം

തിരുവനന്തപുരം : മലബാർ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിൽ തീപിടിത്തം. തീ ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല വലിച്ച്തീവണ്ടി നിർത്തുകയായിരുന്നു. ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. രാവിലെ 7.45 ഓടുകൂടിയാണ് സംഭവം . മലബാർ എക്സ്പ്രസ്സിന്റെ മുന്നിലെ ലഗ്ഗേജ് വാനിലാണ് തീപ്പിടിത്തമുണ്ടായത്. യാത്രക്കാരാണ് പുകയുയരുന്നത് ആദ്യം കാണുന്നത്. ഉടൻ തന്നെ ചങ്ങല വലിച്ച് റെയിൽവേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മലബാർ എക്സ്പ്രസ്സ് ലഗ്ഗേജ് വാനിൽ ഉണ്ടായ തീപ്പിടിത്തം | ഫോട്ടോ : special arrangement തീ അണക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിനും തീയണക്കാനും മുന്നിലെത്തിയത്. ഇപ്പോൾ അഗ്നിശമന സേന സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.വർക്കലയിൽ തീവണ്ടി നിർത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ തീവണ്ടിയിൽ നിന്ന് പുറത്തേക്കിറക്കി. പക്ഷെ തീ പൂർണ്ണമായും ഇതുവരെ അണക്കാനായിട്ടില്ല. content highlights:Fire in Malabar express luggage bogie


from mathrubhumi.latestnews.rssfeed https://ift.tt/3oQjabO
via IFTTT