Breaking

Thursday, January 28, 2021

മൂന്നാറിലെ താപനില മൈനസില്‍: മഞ്ഞുവീഴ്ച രൂക്ഷം

മൂന്നാർ: മൂന്നാർ ടൗണിൽ താപനില മൈനസ് രണ്ടിലെത്തി. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ചൊവ്വാഴ്ച രാവിലെ മൂന്നാറിൽ രേഖപ്പെടുത്തിയത്. രണ്ടാഴ്ച മുൻപ് കുണ്ടള, ദേവികുളം, ലാക്കാട്, തെന്മല, ചെണ്ടുവര എന്നിവിടങ്ങളിൽ താപനില മൈനസ് രണ്ടിലെത്തിയിരുന്നു. തോട്ടം മേഖലയിലും ചൊവ്വാഴ്ച അതിശക്തമായ തണുപ്പാണ് അനുഭവപ്പെട്ടത്. താപനില മൈനസിൽ എത്തിയതിനെത്തുടർന്ന് മൂന്നാർ ടൗണിലെ വാഹനത്തിനുമുകളിൽ മഞ്ഞ് വീണനിലയിൽ നല്ലതണ്ണി- പൂജ്യം, ലക്ഷ്മി- മൈനസ് ഒന്ന്, സെവൻമല- പൂജ്യം, സൈലന്റ് വാലി- മൈനസ് രണ്ട്, തെന്മല- മൈനസ് മൂന്ന്, മാട്ടുപ്പെട്ടി- രണ്ട്, ചെണ്ടുവര- രണ്ട് എന്നിങ്ങനെയായിരുന്നു താപനില. താപനില പൂജ്യത്തിലും താഴ്ന്നതോടെ തോട്ടം മേഖലയിലും മഞ്ഞുവീഴ്ച രൂക്ഷമായിരുന്നു. മൂന്നാർ ടൗണിൽ താപനില മൈനസ് രണ്ടിലെത്തിയ ചൊവ്വാഴ്ച പാതയോരങ്ങളിലും മറ്റും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ മുകളിൽ കട്ടിയിൽ മഞ്ഞ് വീണുകിടന്നു. തണുപ്പ് കൂടിയതിനെത്തുടർന്ന് വാഹനങ്ങളിലെ ഇന്ധനം കട്ടപിടിച്ചതുമൂലം വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ബുധനാഴ്ച ടൗണിൽ താപനില പൂജ്യമായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/36AO7Kf
via IFTTT