ന്യൂഡൽഹി: രാജ്യത്ത് പുതുതായി 13,052 പേർക്ക് കൂടി കോവിഡ്ബാധ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഇന്ത്യയിൽ 13,965 പേർ കോവിഡ് മുക്തി നേടുകയും 127 പേർ കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തു. 1,07,46,183 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1,04,23,125 പേർ ഇതിനോടകം രോഗമുക്തരായി. 1,54,274 പേർ മഹാമാരിയെ തുടർന്ന് മരിച്ചു. നിലവിൽ 1,68,784 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 71,469 പേർ കേരളത്തിലാണ്. അതേ സമയം 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കേസുകളിൽ പകുതിയോളവും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 6282 കേസുകളാണ് സംസ്ഥാനത്ത് ശനിയാഴ്ച സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 2,630 പുതിയ കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. Content Highlights: 13,052 new Covid-19 cases recorded in India in 24 hrs, tally above 10.7 million
from mathrubhumi.latestnews.rssfeed https://ift.tt/3taLKqY
via
IFTTT