ബെംഗളൂരു: കന്നട നടിയും ബിഗ് ബോസ് താരവുമായ ജയശ്രീ രാമയ്യുടെ മരണം ആത്മഹത്യയാണെന്ന് പോലീസ്. നടി വിഷാദത്തിലായിരുന്നുവെന്നും അതിൽ നിന്ന് മറികടക്കാനാകാത്തതിനാൽ ജീവിതം അവസാനിപ്പിച്ചതാണെന്നും പോലീസ് പറഞ്ഞു. 2020 ൽ ജീവിതം മടുത്തുവെന്ന് വ്യക്തമാക്കി ജയശ്രീ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. വിഷയത്തിൽ ബിഗ് ബോസിന്റെ അവതാരകനും നടനുമായ കിച്ച സുദീപ് ഇടപെടുകയും നടിയെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുറച്ചുനാളുകൾക്ക് മുൻപ് നടി ഇൻസ്റ്റാഗ്രാമിൽ ലൈവിൽ വന്നിരുന്നു. തന്നെ ദയാവധത്തിന് വിധേയാക്കണമെന്നായിരുന്നു നടിയുടെ ആവശ്യം. ഇത് താൻ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്യുന്നതല്ലെന്നും നടി പറഞ്ഞു. നടൻ കിച്ച സുദീപിൽ നിന്ന് സാമ്പത്തിക സഹായങ്ങൾ പ്രതീക്ഷിക്കുന്നില്ല. എന്റെ കയ്യിൽ ആവശ്യത്തിലേറെ പണമുണ്ട്. എന്നാൽ വ്യക്തിപരമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. കുട്ടിക്കാലത്ത് വഞ്ചിക്കപ്പെട്ടു. അതിൽ നിന്ന് ഇതുവരെ മോചനം ലഭിച്ചിട്ടില്ലെന്നും ജയശ്രീ പറഞ്ഞു. ഞാൻ ജീവിതത്തിൽ പാരജയപ്പെട്ടവളാണെന്ന് പറഞ്ഞാണ് ജയശ്രീ സംഭാഷണം അവസാനിപ്പിച്ചത്. തിങ്കഴാഴ്ച ബെംഗളൂരുവിലെ റീഹാബിലിറ്റേഷൻ സെന്ററിൽ വച്ചായിരുന്നു ജയശ്രീയുടെ മരണം. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights:Jayashree Ramaiah wishes death and calls herself a loser during live chat, suicide death
from mathrubhumi.latestnews.rssfeed https://ift.tt/2YfJLTV
via
IFTTT