Breaking

Saturday, January 30, 2021

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ നേട്ടം 2000 രൂപ മുതൽ 12,000 രൂപവരെ

തിരുവനന്തപുരം: ഇത്തവണത്തെ ശമ്പളവർധനാ ശുപാർശകൾ അതേപടി അംഗീകരിച്ചാൽ വിവിധ തസ്തികകളിൽ ഇപ്പോൾ ലഭിക്കുന്ന ശമ്പളത്തെക്കാൾ 2000 രൂപ മുതൽ 12,000 രൂപവരെ അധികം ലഭിക്കാം. അടുത്ത ശമ്പളപരിഷ്കരണം 2026-ൽ മതി കേരളത്തിൽ അഞ്ചുവർഷത്തിലൊരിക്കലാണ് ശമ്പളവും പെൻഷനും കൂട്ടുന്നത്. അടുത്ത ശമ്പള പരിഷ്കരണം 2024-ൽ കുടിശ്ശികയാവും. അന്ന് ശമ്പളം പരിഷ്കരിച്ചാൽ പൊതുസമൂഹത്തിന് അംഗീകരിക്കാൻ പറ്റാത്തവിധമാവും വർധന. 2026 ജനുവരിയിൽ കേന്ദ്രത്തിന്റെ ശമ്പളപരിഷ്കരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിലെ അടുത്ത ശമ്പള പരിഷ്കരണം അതിനുശേഷം മതിയെന്നും കമ്മിഷൻ ശുപാർശ ചെയ്തു. പെൻഷൻപ്രായം വർധിപ്പിക്കാനുള്ള ശുപാർശ രണ്ടാംഘട്ട റിപ്പോർട്ടിലുണ്ടാവും വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ അവസാനകാലത്ത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് വിരമിക്കൽ സാമ്പത്തികവർഷത്തിന്റെ അവസാനത്തിലേക്ക് ഏകീകരിച്ചിരുന്നു. പലർക്കും ഇതിലൂടെ ഒരുവർഷംവരെ അധികം സർവീസ് കിട്ടി. ആ നടപടിയുടെ തുടർച്ചയെന്നോണം പിന്നാലെവന്ന ഉമ്മൻചാണ്ടി സർക്കാർ പെൻഷൻ പ്രായം 55-ൽ നിന്ന് 56 ആക്കി. പെൻഷൻപ്രായം വർധിപ്പിക്കാനുള്ള ശുപാർശ ഇപ്പോൾ കമ്മിഷൻ നൽകിയിട്ടില്ല. അത് രണ്ടാംഘട്ട റിപ്പോർട്ടിലുണ്ടാവും. മറ്റ് പ്രധാന ശുപാർശകൾ ശമ്പള വർധനവിന്റെ അതേ നിരക്കിൽ പെൻഷനും പരിഷ്കരിക്കും. കരിയർ അഡ്വാൻസ്മെന്റ് സ്കീമിൽ പുതിയ തസ്തികകളും ഉയർന്ന സ്കെയിലും സേനാവിഭാഗങ്ങൾക്ക് അലവൻസുകൾ കൂട്ടി സമയബന്ധിത ഹയർഗ്രേഡ് സ്കീം ലഘൂകരിച്ചു. നിലവിൽ മൂന്ന് ഗ്രേഡുള്ള ഒട്ടേറെ വിഭാഗങ്ങൾക്ക് നാല് ഗ്രേഡ്, രണ്ട് ഗ്രേഡുള്ളവർക്ക് മൂന്ന് ഒറ്റദിവസംകൊണ്ട് സ്പാർക്ക് ഓൺലൈൻ സംവിധാനത്തിലൂടെ ശമ്പളം പരിഷ്കരിക്കുന്ന വിധത്തിൽ നിർണയരീതി ലഘൂകരിക്കുന്നു. കോടതി ജീവനക്കാർക്ക് അധിക അലവൻസുകൾ സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് അധിക സ്പെഷ്യൽ പേ ജീവനക്കാർക്ക് ഓപ്ഷൻ സൗകര്യമില്ല. എല്ലാവരും പുതിയ സ്കെയിൽ സ്വീകരിക്കണം


from mathrubhumi.latestnews.rssfeed https://ift.tt/36pdZZi
via IFTTT