Breaking

Sunday, January 31, 2021

വിജയത്തോടെ സിറ്റി ഒന്നാമത്, യുണൈറ്റഡിനെ സമനിലയില്‍ തളച്ച് ആഴ്‌സനല്‍

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയത്തോടെ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി മാഞ്ചെസ്റ്റർ സിറ്റി. ഷെഫീൽഡ് യുണൈറ്റഡിനെ കീഴടക്കി രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റർ യുണൈറ്റഡുമായി മൂന്നു പോയന്റിന്റെ നിർണായക ലീഡ് നേടാനും സിറ്റിയ്ക്ക് സാധിച്ചു. ഷെഫീൽഡ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി കീഴടക്കിയത്. ഒൻപതാം മിനിട്ടിൽ ഗബ്രിയേൽ ജെസ്യൂസാണ് ടീമിനായി വിജയ ഗോൾ നേടിയത്.പരിശീലകൻ എന്ന നിലയിൽസിറ്റിയുടെ പരിശീലകൻ പെപ്പ് ​ഗാർഡിയോള കൈവരിക്കുന്ന 500-ാം വിജയമാണിത്. മറ്റൊരു മത്സരത്തിൽ കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ ആഴ്സനൽ സമനിലയിൽ തളച്ചു. ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. മത്സരത്തിന്റെ ഭൂരിഭാഗ സമയം പന്ത് കൈവശം വെച്ചിട്ടും ഗോൾ നേടാൻ യുണൈറ്റഡിന് സാധിച്ചില്ല. കഴിഞ്ഞ മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനോട് ടീം തോൽവി വഴങ്ങിയിരുന്നു. തുടർച്ചയായ തോൽവിയും സമനിലയും യുണൈറ്റഡിന്റെ കിരീടമോഹങ്ങൾക്ക് തിരിച്ചടി സമ്മാനിച്ചു. മറ്റൊരു മത്സരത്തിൽ കരുത്തരായ സതാംപ്ടണെ ആസ്റ്റൺ വില്ല അട്ടിമറിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ടീമിന്റെ വിജയം. വില്ലയ്ക്കായി റോസ് ബാർക്ലി ഗോൾ നേടി. എവർട്ടണും തോൽവി വഴങ്ങി. ന്യൂകാസിൽ യുണൈറ്റഡ് എതിരില്ലാത്ത രണ്ടുഗോളുകൾക്കാണ് ടീമിനെ പരാജയപ്പെടുത്തിയത്. കാല്ലം വിൽസൺ ടീമിനായി ഇരട്ട ഗോളുകൾ നേടി. മറ്റു മത്സരങ്ങളിൽ വോൾവ്സിനെ ക്രിസ്റ്റൽ പാലസ് അട്ടിമറിച്ചപ്പോൾ ഫുൾഹാമിനെ വെസ്റ്റ് ബ്രോം സമനിലയിൽ തളച്ചു. നിലവിൽ 20 മത്സരങ്ങളിൽ നിന്നും 44 പോയന്റുള്ള സിറ്റി ഒന്നാമതും 21 മത്സരങ്ങളിൽ നിന്നും 44 പോയന്റുള്ള യുണൈറ്റഡ് രണ്ടാമതും തുടരുന്നു. 20 മത്സരങ്ങളിൽ നിന്നും 39 പോയന്റുള്ള ലെസ്റ്റർ സിറ്റി നാലാമതും ഇത്രയും മത്സരങ്ങളിൽ നിന്നും 37 പോയന്റുള്ള ലിവർപൂൾ നാലാമതുമാണ്. Content Highlights: English premier league 2020-2021 round 20 match results


from mathrubhumi.latestnews.rssfeed https://ift.tt/3pMbs2M
via IFTTT