Breaking

Friday, January 29, 2021

കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗം ഇടതുമുന്നണിയിലേക്കെന്ന സൂചന നൽകി സ്കറിയ തോമസ്

കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗം ഇടതുമുന്നണിയിലേക്കെന്ന സൂചന നൽകി സ്കറിയ തോമസ്. യാക്കോബായ സഭയുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ നടന്നത്. കേരള കോൺഗ്രസിലെ കൂടുതൽ വിഭാഗങ്ങൾ ഇടതുമുന്നണിയിലെത്താൻ സാധ്യതയുണ്ടെന്ന് മന്ത്രി ഇപി ജയരാജനും പ്രതികരിച്ചു. ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബും ഇടതുമുന്നണിയിലേക്കെത്തുമെന്നാണ് സ്കറിയാ തോമസിന്റെ വെളിപ്പെടുത്തൽ. യാക്കോബായ സഭ പരസ്യമായി എൽ.ഡി.എഫിനെ പിന്തുണച്ചതിനാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അനൂപിന് പിറവത്ത് ജയിക്കാനാകില്ലെന്നാണ് സ്കറിയാ തോമസ് പറയുന്നത്. അനൂപ് ജേക്കബിന്റെ മുന്നണിമാറ്റം സംബന്ധിച്ച് സഭാ നേതൃത്വത്തെ ഇടപെടുത്തി അനൗദ്യോ​ഗിക ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. "ആരെതിർത്താലും ഇപ്പോൾ പിറവത്ത് ഇടതുപക്ഷസ്ഥാനാർത്ഥി ജയിക്കാനുള്ള സാധ്യതയാണുള്ളത്. അത് മനസിലാക്കിക്കൊണ്ട് ബുദ്ധിപൂർവം ആരെങ്കിലുമൊക്കെ പ്രവർത്തിച്ചാൽ അവരെ നമ്മൾ സ്വാ​ഗതം ചെയ്യുകയല്ലേ വേണ്ടത്?" - സ്കറിയാ തോമസ് ചോദിച്ചു. എന്നാൽ യു.ഡി.എഫ് വിടുമെന്ന വാർത്തകൾ അനൂപ് ജേക്കബ് കഴിഞ്ഞദിവസം നിഷേധിച്ചിരുന്നു. മുന്നണി വിപുലീകരണ വാർത്തകൾ കഴിഞ്ഞദിവസം കോട്ടയത്തെത്തിയ മന്ത്രി ഇ.പി. ജയരാജനും ശരിവെച്ചു. ഇടതുപക്ഷ മുന്നണിയിലേക്ക് പോകുന്നതാണ് നല്ലതെന്ന് സഭകൾ തന്നെ ഉപദേശിക്കുന്നുണ്ടെങ്കിൽ ഇടതുമുന്നണിയുടെ നയത്തിന്റെ തിളക്കമാണതിന്റെ അടിസ്ഥാനമെന്ന് ഇ.പി.ജയരാജൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3t3cHwK
via IFTTT