Breaking

Sunday, January 17, 2021

വനിതാജഡ്ജിമാരെ നിയമിക്കാനൊരുങ്ങി സൗദി

ജിദ്ദ: സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി സൗദി അറേബ്യ വനിതാ ജഡ്ജിമാരെ നിയമിക്കാനൊരുങ്ങുന്നു. സൗദി മാനവവിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിലെ സ്ത്രീശാക്തീകരണ അണ്ടർ സെക്രട്ടറി ഹിന്ദ് അൽ സാഹിദാണ് ഇക്കാര്യമറിയിച്ചത്.സ്ത്രീകൾക്ക് നീതിന്യായസേവനങ്ങൾ സുഗമമാക്കുന്നതിനായി 100 വനിതാ നോട്ടറിമാരെ നിയമിക്കാൻ അടുത്തിടെ നിയമമന്ത്രി വലീദ് അൽ സമാനി നിർദേശം നൽകിയിരുന്നു. നിയമകാര്യം, ശരീഅത്ത്, സാമൂഹികശാസ്ത്രം, ഭരണകാര്യം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ യോഗ്യതയുള്ള ഒട്ടേറെ സ്ത്രീകളെ മന്ത്രാലയം ആദ്യമായി നിയമിച്ചിരുന്നു.തൊഴിൽമേഖലയിൽ സൗദിവനിതകളുടെ പങ്കാളിത്തനിരക്ക് 2025 ആകുമ്പോഴേക്കും 25 ശതമാനത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടത്. ഇത് ഇപ്പോൾത്തന്നെ 31 ശതമാനത്തിലെത്തിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3oYghGc
via IFTTT