Breaking

Saturday, January 30, 2021

ശുചിത്വപൂര്‍ണം പക്ഷെ മനുഷ്യത്വരഹിതം; അശരണരായവരെ നഗരപ്രാന്തങ്ങളില്‍ തള്ളാന്‍ ശ്രമം

ഭോപ്പാൽ: ഭവനരഹിതരായ വയോജനങ്ങളെ വാഹനത്തിൽ കയറ്റി നഗരപ്രാന്തങ്ങളിൽ ഉപേക്ഷിക്കാൻ ശ്രമിച്ച മുൻസിപ്പൽ കോർപറേഷൻ ജീവനക്കാർക്കെതിരെ നടപടി. മധ്യപ്രദേശിലെ ഇൻഡോറിലാണ് നഗരപാതയോരങ്ങളിൽ അന്തിയുറങ്ങിയിരുന്ന പ്രായമേറിയ ആളുകളെ ദേശീയപാതയിലെ ക്ഷിപ്രയ്ക്ക് സമീപം ഉപേക്ഷിക്കാൻ ശ്രമം നടന്നത്. ഗ്രാമീണരുടെ എതിർപ്പിനെ തുടർന്ന് ഇവരെ ജീവനക്കാർ മടക്കിക്കൊണ്ടു പോയി. തുടർച്ചയായി നാലാം കൊല്ലവും ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട സ്ഥലമാണ് ഇൻഡോർ. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും പ്രതിഷേധങ്ങൾക്ക് വഴിതെളിക്കുകയും ചെയ്തതോടെയാണ് മുൻസിപ്പാലിറ്റി ജീവനക്കാരെ സസ്പെൻഡ് ചെയ്തത്. റോഡരികിൽ നിർത്തിയിട്ട ട്രക്കിൽ നിന്ന് പ്രായമേറിയതും ക്ഷീണിതയുമായ ഒരു സ്ത്രീയെ ഇറക്കി വിടുന്ന ദൃശ്യമാണ് ഒരു വീഡിയോയിൽ. കീറിയ വസ്ത്രങ്ങൾ ധരിച്ചും പുതച്ചും കാണപ്പെടുന്ന സ്ത്രീയ്ക്ക് നിവർന്നിരിക്കാനുള്ള ആരോഗ്യം പോലുമില്ലെന്ന് വീഡിയോയിൽ കാണാം. ട്രക്കിൽ കൊണ്ടുവന്നവരെ ഇറക്കി വിടുന്നതിനൊപ്പം അവരുടെ വസ്തുവകകളും റോഡരികിലേക്ക് വലിച്ചെറിയുന്നതും മറ്റൊരു വീഡിയോ ദൃശ്യത്തിലുണ്ട്. കടുത്ത ശൈത്യത്തിൽ ആളുകളെ റോഡരികിൽ ഉപേക്ഷിക്കുന്നതിനെ ഗ്രാമീണർ എതിർക്കുന്നതും അവസാനം ആളുകളെ തിരികെ വാഹനത്തിൽ കയറ്റി കൊണ്ടു പോകുന്നതും കാണാം. In Indias cleanest city team of Indore Municipal Corporation dumped aged destitutes on outskirts, later when villagers opposed lugged them back on truck, 2 officials suspended one transferred @ndtv @soniandtv @Suparna_Singh @manishndtv @vinodkapri @rohini_sgh @GargiRawat pic.twitter.com/mLAWc0Pdcd — Anurag Dwary (@Anurag_Dwary) January 29, 2021 ഭവനരഹിതരായവർക്ക് വേണ്ടി അഭയകേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളതായും ഈ കേന്ദ്രങ്ങളിൽ എത്തിക്കാതെ വയോജനങ്ങളെ പ്രാന്തപ്രദേശത്ത് ഉപേക്ഷിക്കാനുള്ള നീക്കത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഇൻഡോർ മുൻസിപ്പൽ കോർപറേഷൻ അഡീഷണൽ കമ്മിഷണർ അഭയ് രാജൻഗോയങ്കർ അറിയിച്ചു. രണ്ട് കരാർ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചതായും അഡീഷണൽ കമ്മിഷണർ അറിയിച്ചു. മുൻസിപ്പൽ കോർപറേഷൻ ഡെപ്യൂട്ടി കമ്മിഷണർ പ്രതാപ് സോളങ്കിയേയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ ഖേദം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടർന്നാണ് ജീവനക്കാർക്കെതിരെ നടപടിയുണ്ടായത്. വയോജനങ്ങളുടെ സംരക്ഷണത്തിൽ വിട്ടുവീഴ്ച വരുത്തരുതെന്ന് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയതായും ചൗഹാൻ അറിയിച്ചു. പ്രായമായവർക്കെതിരെയുള്ള മനുഷ്യത്വരഹിതമായ പ്രവൃത്തികൾ യാതൊരുവിധത്തിലും അനുവദിക്കാനാവില്ലെന്നും പ്രായമായവരോട് സ്നേഹത്തോടും ബഹുമാനത്തോടും പെരുമാറണമെന്നും അതാണ് നമ്മുടെ സംസ്കാരം മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. Content Highlights: Indore official suspended after video captures municipal workers trying to dump homeless


from mathrubhumi.latestnews.rssfeed https://ift.tt/3cwd7FU
via IFTTT