യൂട്യൂബിൽ ഹിറ്റായ വില്ലേജ് ഫുഡ് ചാനൽ വ്ളോഗർമാർക്കൊപ്പം ഭക്ഷണം പാകം ചെയ്ത് കഴിച്ച് രാഹുൽ ഗാന്ധിയും. ചാനൽ വെള്ളിയാഴ്ച അപ്ലോഡ് ചെയ്ത വീഡിയോയിലാണ് രാഹുലുമുള്ളത്. വ്ളോഗർമാർക്കൊപ്പമെത്തിയ രാഹുൽ സവാളയും തൈരും ചേർത്ത് സാലഡ് തയ്യാറാക്കി. വ്ളോഗർമാർ പറയുന്നതുപോലെ ഓരോ ചേരുവയുടേയും പേരെടുത്ത് പറഞ്ഞാണ് രാഹുൽ പാചകം ചെയ്യുന്നത്. ഒടുവിൽ നിലത്ത് ചമ്രം പടഞ്ഞിരുന്ന് ഇലയിൽ സംഘം തയ്യാറാക്കിയ കൂൺ ബിരിയാണിയും കഴിച്ചു. ഏറെ നേരെ ഇവരുമായി കുശലാന്വേഷണവും നടത്തി. ഭക്ഷണത്തിന് ശേഷം നല്ലായിറുക്ക് എന്ന് തമിഴിൽ തന്നെ അഭിപ്രായവും പറഞ്ഞാണ് രാഹുൽ എഴുന്നേറ്റത്. ഭക്ഷണം ഏറെ ആസ്വദിച്ചുകഴിച്ചുവെന്ന് രാഹുൽ പറഞ്ഞു. വിദേശത്തുപോയി പാചകം ചെയ്യുകയെന്നതാണ് ആഗ്രഹമെന്ന് വ്ളോഗർമാർ രാഹുൽ ഗാന്ധിയോടു പറഞ്ഞു. ഇവർക്കായുള്ള സഹായങ്ങൾ നൽകാമെന്നും രാഹുൽ വാക്കുനൽകി. Content Highlights:Rahul Gandhi in Village cooking channel
from mathrubhumi.latestnews.rssfeed https://ift.tt/3af9XUy
via
IFTTT