നിലമ്പൂർ: നിലമ്പൂരിൽ കുടുംബവഴക്കിനിടെ യുവാവ് കുത്തേറ്റു മരിച്ചു. പാണ്ടിക്കാടിന് സമീപം ഒറവംപുറത്ത് ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ(26) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് മുഹമ്മദ് സമീറിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ സമീറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മൂന്ന് മണിയോടെ മരണം സ്ഥിരീകരിച്ചു. ഒറവംപുറം അങ്ങാടിയിൽ ഇന്നലെ വൈകുന്നേരം രണ്ട് കൂട്ടർ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിനിടെ ബന്ധുവായ ഉമ്മറിനെ മറ്റൊരാൾ ആക്രമിക്കുന്നത് തടയാൻ പോയപ്പോഴാണ് സമീറിന് കുത്തേറ്റത്. അതേസമയം രാഷ്ട്രീയ സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സിപിഎമ്മാണ് സംഘർഷത്തിന് പിന്നിലെന്നും ലീഗ് ആരോപിച്ചു. അതേസമയം ഇന്നലെ ഉണ്ടായത് രാഷ്ട്രീയ സംഘർഷമല്ലെന്നും രണ്ട് കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നമാണെന്നാണ്സിപിഎം വാദം. Content Highlights:Muslim league worker stabbed to death in Nilambur
from mathrubhumi.latestnews.rssfeed https://ift.tt/3iRJBvH
via
IFTTT