ന്യൂഡൽഹി:കർഷകരുടെ ട്രാക്ടർ റാലിക്കിടെ ഒരു കർഷകൻ മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്. ഉത്തരാഖണ്ഡ് ബജ്പുർ സ്വദേശി നവ്ദീപ് സിങ്ങ്(26) ആണ് മരിച്ചത്. അടുത്തിടെയാണ് നവ്ദീപ് വിവാഹിതനായത്. കർഷകന്റെ മരണം പോലീസിന്റെ വെടിയേറ്റാണെന്ന ആരോപണം ഉയർന്നതോടെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. #WATCH | A protesting farmer died after a tractor rammed into barricades and overturned at ITO today: Delhi Police CCTV Visuals: Delhi Police pic.twitter.com/nANX9USk8V — ANI (@ANI) January 26, 2021 ട്രാക്ടർ ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞാണ്അപകടം എന്നാണ് പോലീസിന്റെ വാദം. ഈ വാദങ്ങൾ സ്ഥാപിക്കാനാണ് പോലീസ് സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടത്. എന്നാൽ പോലീസിന്റെ വെടിയേറ്റതോടെ നവ്ദീപ് ഓടിച്ച ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബാരിക്കേഡിൽ ഇടിച്ചു മറിയുകയുമായിരുന്നുവെന്ന് കർഷകർ പറയുന്നു. ഡൽഹി ഐടിഒയിലായിരുന്നു സംഭവം. നവ്ദീപിന്റെ മൃതദേഹവുമായി സമരക്കാർ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു പിന്നീട് മൃതദേഹം സമര കേന്ദ്രത്തിലേക്ക് മാറ്റി. Content Highlight: Farmer Dies As Tractor crash: CCTV Visuals
from mathrubhumi.latestnews.rssfeed https://ift.tt/3poT4wR
via
IFTTT