ന്യൂഡൽഹി: ട്രാക്ടർറാലിക്കിടെ കർഷകൻ വെടിയേറ്റുമരിച്ചെന്ന് ട്വീറ്റ് ചെയ്ത ശശി തരൂർ എം.പി.ക്കെതിരേ യു.പി. പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ഇന്ത്യടുഡേയിലെ മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായി, നാഷണൽ ഹെറാൾഡിലെ മൃണാൾ പാണ്ഡെ, ഖ്വാമി ആവാസ് എഡിറ്റർ സഫർ അഗ, കാരവാൻ മാസിക സ്ഥാപക എഡിറ്റർ പരേഷ് നാഥ്, എഡിറ്റർ അനന്ത് നാഗ്, എക്സിക്യുട്ടീവ് എഡിറ്റർ വിനോദ് കെ. ജോസ് എന്നിവർക്കെതിരേയും കേസെടുത്തു. കർഷകൻ വെടിയേറ്റു മരിച്ചെന്നായിരുന്നു ആദ്യം കർഷകസംഘടനകൾ ആരോപിച്ചിരുന്നത്. കർഷകൻ മരിച്ചത് ട്രാക്ടർ മറിഞ്ഞാണെന്ന് ഡൽഹി പോലീസ് പിന്നീട് ദൃശ്യങ്ങൾ സഹിതം വിശദീകരിച്ചിരുന്നു. വെടിയേറ്റ് മരിച്ചെന്ന് വാർത്ത നൽകിയതിനും ട്വീറ്റിനും ഇന്ത്യടുഡേ മാനേജ്മെന്റ് സർദേശായിയെ രണ്ടാഴ്ചത്തേക്ക് ചാനലിൽ വിലക്കി. ഒരു മാസത്തെശമ്പളം വെട്ടിക്കുച്ചു. Content Highlights: Booked for tweeting and spreading fake news pertaining to the death of a farmer
from mathrubhumi.latestnews.rssfeed https://ift.tt/2M7eYXg
via
IFTTT