സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത തമിഴ് ചിത്രം സൂരറൈ പോട്ര് ഓസ്കറിൽ മത്സരിക്കും. മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഒർജിനൽ സ്കോർ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുക. ചിത്രത്തെ ഓസ്കർ നോമിനേഷനിലേയ്ക്കു പരിഗണിക്കുന്നതാണ് ആദ്യ പടി. കോവിഡ് പ്രതിസന്ധികൾ ഉള്ളതിനാൽ മത്സര ചിത്രങ്ങൾക്കുള്ള നിയമങ്ങളിൽ അക്കാദമി പലവിധ മാറ്റങ്ങളും വരുത്തിയിരുന്നു. സാധാരണ ജൂറി അംഗങ്ങൾക്കായി ലോസ് ഏഞ്ജലീസിൽ സിനിമയുടെ അണിയറപ്രവർത്തകർ തന്നെ ഷോ സംഘടിപ്പിക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ എല്ലാം വിർച്വൽ ആണ്. ഓൺലൈനായി ജൂറി അംഗങ്ങൾ സിനിമ കാണും.ജനറൽ ക്യാറ്റഗറിയിലായിരിക്കും ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിർമാതാവായ രാജശേഖർ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്. ആമസോൺ പ്രൈമിലൂടെയാണ് സൂരറൈ പോട്ര്റിലീസിനെത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രം നേടിയത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരറൈ പോട്ര്. ചുരുങ്ങിയ ചെലവിൽ സാധാരണക്കാർക്കു കൂടി യാത്രചെയ്യാൻ കഴിയുന്ന വിമാന സർവീസ് ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.അപർണ ബാലമുരളി, ഉർവ്വശി, പരേഷ് റാവൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. Content Highlights:Soorarai Pottru enters the Oscars race, Suriya, Sudha Kongara Movie, General category
from mathrubhumi.latestnews.rssfeed https://ift.tt/3iQdSLe
via
IFTTT