Breaking

Tuesday, January 26, 2021

കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നവവധുവിന്റെ ഭർതൃമാതാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നവവധു ആതിരയുടെ ഭർതൃമാതാവ് മരിച്ച നിലയിൽ. സുനിതാ ഭവനിൽ ശ്യാമളയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടഴ്ച മുൻപാണ് കല്ലമ്പലം മുത്താനയിൽ വീട്ടിലെ കുളിമുറിയിൽ ആതിരയെ(24) മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കൈകളുടെ ഞരമ്പും കഴുത്തും മുറിച്ച് രക്തംവാർന്ന നിലയിലാണ് ആതിരയുടെ മൃതദേഹം കണ്ടത്. ഭർത്താവ് ശരത്ത് അച്ഛനൊപ്പം ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. 11 മണിയോടെ വീട്ടിലെത്തിയ ആതിരയുടെ അമ്മ വീടിന്റെ കതക് തുറന്നുകിടക്കുന്നതു കണ്ട് അന്വേഷിക്കുകയും ശരത്തിനെ വിവരമറിയിക്കുകയും ചെയ്തു. ശരത്ത് വീട്ടിലെത്തി അകത്തുനിന്ന് കുറ്റിയിട്ടിരുന്ന കുളിമുറിയുടെ വാതിൽ തുറന്ന് നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്.


from mathrubhumi.latestnews.rssfeed https://ift.tt/3t4EcWX
via IFTTT