ബെംഗളുരു: നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കാണുന്ന കോൺഗ്രസ് നേതാവ് പ്രകാശ് റാത്തോഡിന്റെ ദൃശ്യങ്ങൾ പുറത്ത്. കർണാടക രാഷ്ട്രീയത്തിൽ വൻ ഒച്ചപ്പാടുകൾക്കാണ് സംഭവം വഴിവെച്ചിരിക്കുന്നത്. നിയമസഭയിലുണ്ടായിരുന്ന ക്യാമറാമാൻമാരാണ് റാത്തോഡ് സഭയിലിരുന്ന് പോൺ വീഡിയോ കാണുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത്. ഇത് പിന്നീട് പ്രചരിക്കുകയായിരുന്നു. എന്നാൽ താൻ ഇന്റർനെറ്റിൽ ബ്രൗസ് ചെയ്യുകയായിരുന്നില്ലെന്നും ഫോണിലുണ്ടായിരുന്ന അനാവശ്യ സന്ദേശങ്ങൾ നീക്കം ചെയ്യുകയായിരുന്നുവെന്നും പ്രകാശ് വിശദീകരിച്ചു. സാധാരണഗതിയിൽ നിയമസഭയ്ക്കകത്ത് ഞങ്ങൾ ഫോൺ കൊണ്ടുപോകാറില്ല. എന്നാൽ ഒരു ചോദ്യം ചോദിക്കാനായി ഞാൻ ആഗ്രഹിച്ചിരുന്നു. അതിനായാണ് ഫോൺ എടുത്തത്. എന്നാൽ എന്റെ സ്റ്റോറേജ് നിറഞ്ഞിരിക്കുകയാണെന്ന് മനസ്സിലായപ്പോൾ എനിക്കാവശ്യമില്ലാത്ത അനാവശ്യ ക്ലിപ്പുകൾ ഞാൻ നീക്കം ചെയ്യുകയായിരുന്നു. പ്രകാശ് പറഞ്ഞു. നിയമസഭയ്ക്കുളളിലിരുന്ന് അംഗങ്ങൾ അശ്ലീല വീഡിയോ കാണുന്ന രംഗങ്ങൾ ക്യാമറയിൽ പതിയുന്നത് ഇതാദ്യമായല്ല. 2012-ൽ നിയമസഭയ്ക്കുളളിലിരുന്ന് ലക്ഷ്മൺ സാവഡിയും മറ്റുരണ്ടുപേരും അശ്ലീല വീഡിയോ കാണുന്നത് പിടിക്കപ്പെട്ടിരുന്നു. നിലവിൽ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമാണ് സാവഡി. മറ്റൊരിക്കൽ ബി.ജെ.പിയുടെ അരവിന്ദ് ലിംബവല്ലിയുടെ ഒരു ദൃശ്യവും. മുൻകാല ചരിത്രം ഇങ്ങനെയൊക്കെയാണെങ്കിലും കോൺഗ്രസ് അംഗത്തിന്റെ നടപടിയെ അപലപിച്ച് ബി.ജെ.പി. രംഗത്ത് വന്നിട്ടുണ്ട്. റാത്തോഡിനെ സസ്പെൻഡ് ചെയ്യണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കിയവരാണ് കോൺഗ്രസുകാർ. ഇപ്പോൾ ഒരു കോൺഗ്രസ് അംഗം തന്നെ സഭയ്ക്കുളളിലിരുന്ന് അശ്ലീല വീഡിയോ കാണുന്നു. ഡി.കെ.ശിവകുമാർ പ്രകാശ് റാത്തോഡിനെതിരേ കർശന നടപടിയെടുക്കുമെന്നാണ് കരുതുന്നത്. ബി.ജെ.പി. വക്താവ് എസ്.പ്രകാശ് പറഞ്ഞു Content Highlights:Congress Leader Prakash Rathod caught watching porn video in assembly
from mathrubhumi.latestnews.rssfeed https://ift.tt/2Yvk9CG
via
IFTTT