Breaking

Wednesday, January 27, 2021

ഒടുവില്‍ ഔദ്യോഗിക പ്രഖ്യാപനമായി; തോമസ് ടുച്ചല്‍ ചെല്‍സി പരിശീലകന്‍

ലണ്ടൻ: ചെൽസിയുടെ പുതിയ പരിശീലകനായി ജർമൻ കോച്ച് തോമസ് ടുച്ചലിനെ നിയമിച്ചു. സീസണിലെ മോശം പ്രകടനത്തെത്തുടർന്ന് മുൻ പരിശീലകൻ ഫ്രാങ്ക് ലാംപാർഡ് പുറത്തുപോയ ഒഴിവിലാണ് ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ മുൻ പരിശീലകൻ കൂടിയായ തോമസ് ടുച്ചൽ നിയമിതനാകുന്നത്. 18 മാസത്തേക്കാണ് കരാർ. പി.എസ്.ജിയെ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിച്ച പരിശീലകനാണ്. ചെൽസിയെ പരിശീലിപ്പിക്കുന്ന ആദ്യ ജർമൻ പരിശീലകനെന്ന പ്രത്യേകതയും ടുച്ചലിനുണ്ട്. റഷ്യൻ ശതകോടീശ്വരൻ റോമൻ അബ്രമോവിച്ച് 2003-ൽ ചെൽസിയെ ഏറ്റെടുത്ത ശേഷം നിയമിതനാകുന്ന 13-ാമത്തെ മാനേജറാണ് 47-കാരനായ ടുച്ചൽ. ഈ സീസണിൽ 2000 കോടിയോളം രൂപ കളിക്കാരെ കൊണ്ടുവരാൻ ചെൽസി ചെലവിട്ടിരുന്നു. എന്നാൽ ഇതിനനുസരിച്ചുള്ള ഫലമില്ലാതായതാണ് ലാംപാർഡിന്റെ കസേരയിളക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒമ്പതാം സ്ഥാനത്താണ് ടീം. അവസാന അഞ്ച് കളിയിൽ ഒന്നിൽ മാത്രമാണ് ജയിക്കാൻ ടീമിനായത്. Content Highlights: Premier League side Chelsea Appoint Thomas Tuchel As Manager


from mathrubhumi.latestnews.rssfeed https://ift.tt/3olMLsH
via IFTTT