Breaking

Friday, January 1, 2021

ദീപികയ്ക്കിതെന്ത് പറ്റി? സമൂഹ മാധ്യമങ്ങളില്‍ നിന്ന് പോസ്റ്റുകളെല്ലാം നീക്കം ചെയ്ത്‌ താരം

പുതുവർഷ ദിനത്തിൽ ആരാധകരെ ആശങ്കയിലാഴ്ത്തി നടി ദീപിക പദുക്കോൺ. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളെല്ലാം നീക്കം ചെയ്താണ് ദീപിക ഞെട്ടിച്ചത്. ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ഫെയ്സ്ബുക്ക് തുടങ്ങി എല്ലാ പ്ലാറ്റ്ഫോമുകളിൽ നിന്നും ഇതുവരെയുണ്ടായിരുന്ന എല്ലാ പോസ്റ്റുകളും നീക്കം ചെയ്തു. ഏകദേശം 5.2 കോടി ഫോളോവേഴ്സാണ് ദീപികയ്ക്ക് ഇൻസ്റ്റാഗ്രാമിലുണ്ടായിരുന്നത്. നാല് കോടിയോളം ഫെയ്സ്ബുക്കിലും ട്വിറ്ററിൽ 2.7 കോടിയോളവും. മാത്രവുമല്ല ഇൻസ്റ്റാഗ്രാമിൽ ബ്രാൻഡ് പ്രമോഷനിലൂടെ കോടിക്കണക്കിന് രൂപയുടെ വരുമാനവുമുണ്ടായിരുന്നു. എന്തായാലും ദീപികയുടെ നീക്കം വലിയ ചർച്ചയായി മാറിയിരിക്കുകയാണിപ്പോൾ. പ്രധാനപ്പെട്ട എന്തോ ഒരു കാര്യം ദീപിക പ്രഖ്യാപിക്കുവാൻ ഒരുങ്ങുകയാണെന്നും അതിന്റെ ഭാഗമായി ഒരു ചർച്ച സൃഷ്ടിക്കാൻ പോസ്റ്റുകൾ നീക്കം ചെയ്തതായിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. Content Highlights:Deepika Padukones Facebook Twitter Instagram posts deleted overnight


from mathrubhumi.latestnews.rssfeed https://ift.tt/2KP52Ri
via IFTTT