Breaking

Tuesday, November 24, 2020

ഇരിട്ടിയുടെ മരുമകള്‍ അസം സ്വദേശി മുണ്മിക്ക് കന്നിയങ്കത്തിന് ഒപ്പം സുരേഷ് ഗോപിയുടെ വക വീടും

കണ്ണൂർ: ഇരിട്ടി നഗരസഭ 11-ാം വാർഡ് വികാസ് നഗറിൽ നിന്ന് എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിക്കുന്ന അസം സ്വദേശിനി മുണ്മി ഷാജിക്ക് വീടൊരുങ്ങുന്നു. ഒറ്റമുറി വാടക വീട്ടിലാണ് മുണ്മി താമസിക്കുന്നതെന്നറിഞ്ഞ സുരേഷ് ഗോപി എം.പിയാണ് ഇവർക്ക് വീട് നിർമിച്ച് നൽകുന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുതന്നെ മുണ്മി ഹാപ്പിയാണ്. കാരണം മറ്റൊന്നുമല്ല സിനിമാതാരവും എംപിയുമായ സുരേഷ്ഗോപി മുണ്മിയെ വിളിച്ചു. വെറുതെ കുശലം പറയാൻ വിളിച്ചതല്ല മറിച്ച് ഒരു വീട് സമ്മാനിക്കുന്ന കാര്യമാണ് സുരേഷ് ഗോപി സംസാരിച്ചത്. അസം സ്വദേശിനിയാണെങ്കിലും നന്നായി മലയാളം സംസാരിക്കുന്ന മുണ്മി സുരേഷ് ഗോപിക്ക് തന്റെ നന്ദി അറിയിക്കുകയും ചെയ്തു. സുരേഷ് ഗോപി സാറിന് എന്റെ നന്ദിയുണ്ട്. വളരെ സന്തോഷമുണ്ട്, മറ്റൊന്നും പറയാനില്ല. തിരഞ്ഞെടുപ്പ് കാലത്തെ പ്രധാന കൗതുകമായിരുന്നു മുണ്മിയുടെ സ്ഥാനാർഥിത്വം. ഇരിട്ടി നഗരസഭയിലേക്ക് അസമിൽ നിന്നും സ്ഥാനാർഥി എന്നതായിരുന്നു ആ കൗതുകം. അനായാസമായി മലയാളം പറഞ്ഞ് വോട്ട് ചോദിച്ച മുണ്മി വോട്ടേഴ്സിന്റെ മനം കവർന്നു. എട്ടുവർഷം മുമ്പാണ് ഷാജിയുമായുളള പ്രണയ വിവാഹത്തെ തുടർന്ന് മുണ്മി ഇരിട്ടിയിലെത്തിയത്. ദമ്പതികൾക്ക് രണ്ടുപെൺമക്കളുണ്ട്. മുണ്മിയെ കുറിച്ചുളള മാതൃഭൂമി വാർത്ത ശ്രദ്ധയിൽ പെട്ട സുരേഷ് ഗോപി ഇവർക്ക് വീടുവെച്ചുനൽകാൻ മുന്നോട്ടുവരികയായിരുന്നു. Content Highlights:Suresh Gopi will build a house for Assami NDA candidate Munmi Shaji


from mathrubhumi.latestnews.rssfeed https://ift.tt/3lUF1gO
via IFTTT