Breaking

Sunday, November 22, 2020

ബിഹാറില്‍ മൂന്ന് മാവോവാദികളെ ഏറ്റുമുട്ടലില്‍ വധിച്ചു

പട്ന: ബിഹാറിലെ ഗയ ജില്ലയിൽ മൂന്ന് മാവോ വാദികളെ ഏറ്റുമുട്ടലിൽ വധിച്ചു. ഞായറാഴ്ച പുലർച്ചെ കോബ്ര കമാൻഡോകളുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. പട്നയിൽനിന്ന് നൂറ് കിലോമീറ്റർ അകലെ ബാരാചത്തി വനമേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. മാവോ വാദിമേഖലാ കമാൻഡർ അലോക് യാദവ് അടക്കം മൂന്നുപേരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായും അധികൃതർ വ്യക്തമാക്കി. എകെ സീരീസ് റൈഫിൾ അടക്കം തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. 205 ബറ്റാലിയൻ കോബ്ര കമാൻഡോകളും സംസ്ഥാന പോലീസും ചേർന്നാണ് ഏറ്റുമുട്ടൽ നടത്തിയത്. Content Highlights: 3 Maoists Killed In Late-Night Gunfight With Security Forces In Bihar


from mathrubhumi.latestnews.rssfeed https://ift.tt/2J1zrLt
via IFTTT