Breaking

Sunday, November 8, 2020

പകരക്കാരനായെത്തി മെസ്സി തിളങ്ങി; ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

ബാഴ്സലോണ: രണ്ടാം പകുതിയിൽ കളത്തിലിറങ്ങി മെസ്സി ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ റയൽ ബെറ്റിസിനെ തകർത്ത് ബാഴ്സലോണ. ലാ ലിഗയിൽ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ രണ്ടിനെതിരേ അഞ്ചു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ വിജയം. 22-ാം മിനിറ്റിൽ ഓസുമാനെ ഡെംബെലെയിലൂടെ ബാഴ്സ മുന്നിലെത്തി. ആദ്യ പകുതിയുടെ അധിക സമയത്ത് അന്റോണിയോ സനാബ്രിയയിലൂടെ ബെറ്റിസ് ഒപ്പമെത്തി. ഇതോടെ രണ്ടാം പകുതിയിൽ കോച്ച് കോമാൻ അൻസു ഫാത്തിയെ പിൻവലിച്ച് മെസ്സിയെ ഇറക്കി. 49-ാം മിനിറ്റിൽ മെസ്സിയുടെ തന്ത്രത്തിലൂടെ ഗ്രീസ്മാൻ ബാഴ്സയെ വീണ്ടും മുന്നിലെത്തിച്ചു. 60-ാം മിനിറ്റിൽ ബെറ്റിസ് താരം ഐസ മൻഡി ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ബെറ്റിസ് പ്രതിരോധത്തിലായി. ഈ ഫൗലിന് ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് മെസ്സി ബാഴ്സയുടെ ലീഡുയർത്തി. എന്നാൽ 73-ാം മിനിറ്റിൽ ഗാർസിയയിലൂടെ ബെറ്റിസ് തങ്ങളുടെ രണ്ടാം ഗോളും കണ്ടെത്തി. എന്നാൽ 82-ാം മിനിറ്റിൽ മെസ്സി വീണ്ടും സ്കോർ ചെയ്തു. 90-ാം മിനിറ്റിൽ പെഡ്രി ബാഴ്സയുടെ ഗോൾ പട്ടിക തികച്ചു. ജയത്തോടെ ഏഴു മത്സരങ്ങളിൽ നിന്ന് 11 പോയന്റുമായി എട്ടാം സ്ഥാനത്താണ് ബാഴ്സ. Content Highlights: Lionel Messi came off the bench to score two goals Barcelona beat Real Betis


from mathrubhumi.latestnews.rssfeed https://ift.tt/32mhAoS
via IFTTT