Breaking

Thursday, November 5, 2020

രാജ്യത്ത് നിലവിലുള്ളത് 5.28 ലക്ഷം കോവിഡ് രോഗികള്‍, ഒരു ദിവസം 704 മരണം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 83.64 ലക്ഷം കടന്നു. 50,209 പുതിയ കോവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേസുകളുടെ എണ്ണത്തിൽ 5825 ന്റെ കുറവായിട്ടുണ്ട്. ഒരു ദിവസത്തിനിടെ 704 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.83,64,086 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 5,27,962 പേർ നിലവിൽ കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. രാജ്യത്ത് ഇതുവരെ 1,24,315 പേരാണ് കോവിഡ് ബാധിതരായി മരണപ്പെട്ടത്. ലോകത്ത് യു.എസ്. കഴിഞ്ഞാൽ ഏറ്റവും അധികം കോവിഡ് കേസുകൾ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. ആകെയുള്ള മരണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങൾ. content highlights:5.28 lakhs Covid 19 total active cases india


from mathrubhumi.latestnews.rssfeed https://ift.tt/2I5BtK1
via IFTTT