കണ്ണൂർ: കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ മരിച്ചു. മുംബൈയിൽ നിന്ന് എത്തിയ ഇരിക്കൂർ സ്വദേശി നടുക്കണ്ടി ഹുസൈൻ ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ പരിയാരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. ഒൻപതാം തീയതിയാണ് ഹുസൈൻ മുംബൈയിൽ നിന്നും നാട്ടിൽ എത്തിയത്. നാട്ടിലെത്തിയെങ്കിലും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അതിനിടയിലാണ് ശക്തമായ പനിയും വയറിളക്കവും അനുഭവപ്പെട്ടത്. തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ശ്രവപരിശോധന റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Content Highlights: Man Under Observation For Covid-19 At pariyaram medical college Died
from mathrubhumi.latestnews.rssfeed https://ift.tt/2Asle5V
via
IFTTT