Breaking

Friday, June 19, 2020

അതിര്‍ത്തിയില്‍ ചൈന നിര്‍മാണങ്ങള്‍ നടത്തി, നദിയുടെ ഗതിമാറ്റി; സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്ത്

ന്യൂഡൽഹി: ലഡാക്കിലെ ഗൽവാൻ താഴ്വരയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ നടന്ന ഏറ്റുമുട്ടലിന് മുൻപുതന്നെ ചൈന ഈ മേഖലയിൽ സൈനിക ഇടപെടൽ നടത്തിയിരുന്നെന്ന് സൂചിപ്പിക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്. വലിയ ഉപകരണങ്ങൾ ഗൽവാൻ താഴ്വരയിൽ എത്തിച്ചിരുന്നു. മലയുടെ ഭാഗം ഇടിച്ച് പാത നിർമ്മിക്കുകയും നദിയുടെ ഗതിമാറ്റത്തിനിടയാക്കുന്ന നിർമാണങ്ങൾ നടത്തുകയും ചെയ്തതായി വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങളെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പ്ലാനറ്റ് ലാബ്സ് എടുത്തചിത്രങ്ങളാണ് ചൈനയുടെ ഇടപെടൽ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. മലയുടെ ഭാഗങ്ങൾ ഇടിച്ച് പാതകളുടെ വീതി കൂട്ടുകയും മണ്ണ് നീക്കുകയും ചെയ്തിട്ടുള്ളതായി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഗൽവാൻ നദിയുടെ ഒഴുക്കിനെ ബാധിക്കുംവിധത്തിലുള്ള മാറ്റങ്ങളാണ് ചൈന ഇവിടെ നടത്തിയതെന്നാണ് സൂചന. ഇതിനായി ചൈന ഉപയോഗിച്ച ബുൾഡോസറുകൾ അടക്കമുള്ള ഉപകരണങ്ങളും ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. നിയന്ത്രണ രേഖയിൽ ഇരുവശങ്ങളിലും നിരവധി വാഹനങ്ങൾ ദൃശ്യങ്ങളിൽ കാണാം. ഇന്ത്യയുടെ ഭാഗത്ത് 30-40 വാഹനങ്ങളാണുള്ളതെങ്കിൽ ചൈനയുടെ ഭാഗത്ത് നൂറിലധികം വാഹനങ്ങളുണ്ട്. ഇതും മേഖലയിൽ ചൈന അസാധാരണമായ ഇടപെടൽ നടത്തിയിരുന്നു എന്നതിന്റെ സൂചനയാണ്.നിയന്ത്രണ രേഖയിൽ ഇന്ത്യയുടെ ഭാഗത്ത് ചൈന നടത്തിയ നിർമാണപ്രവർത്തനങ്ങളുടെ അവശിഷ്ടങ്ങൾ സാറ്റലൈറ്റ് ദൃശ്യങ്ങളിലുണ്ട്. എന്നാൽ ഒരാഴ്ച മുൻപുള്ള ദൃശ്യങ്ങളിൽ ഇവയില്ല. ഇതിനർഥം ചൈന അടുത്ത ദിവസങ്ങളിൽ നിർമിച്ചവയാണ് ഇത് എന്നാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച രാത്രിയിലാണ് ലഡാക്കിലെ ഗൽവാൻ താഴ്വയിൽ ഇന്ത്യ- ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടിയത്. ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കേണലടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഏറ്റുമുട്ടലിൽ 35 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായി യു.എസ്. രഹസ്യാന്വേഷണറിപ്പോർട്ട് പുറത്തുവന്നിരുന്നു. Content Highlights:Satellite Images Suggest Increased Chinese Activity along Border with India


from mathrubhumi.latestnews.rssfeed https://ift.tt/3eaFkQN
via IFTTT