Breaking

Saturday, June 6, 2020

മക്കളെയും കൂട്ടി ബീച്ച് കാണിക്കാന്‍ കൊണ്ടുപോയതാ... ഓരോരുത്തരായി വീട്ടിലേക്ക് കയറിവന്നു...

തിരുവനന്തപുരം: തലസ്ഥാനത്ത് നാലുവയസ്സുള്ള മകനോടൊപ്പം യുവതിയെ ഓട്ടോയിൽക്കയറ്റി കാട്ടിൽ കൊണ്ടുപോയി ക്രൂരമായ പീഡനത്തിനിരയാക്കി. മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങൾ. മകനെയും കൂട്ടി ഓടി രക്ഷപ്പെട്ട ആ സ്ത്രീക്കു പറയാനുള്ളത് അവരുടെതന്നെ വാക്കുകളിലൂടെ... മക്കളെയും കൂട്ടി ബീച്ച് കാണിക്കാൻ കൊണ്ടുപോയതാ ബുധനാഴ്ചയും ഇതുപോലെ എന്നെ കൊണ്ടുപോയതാ. കൂട്ടുകാരന്റെ വീട്ടിൽ പോകുവാണ്, നീ ഒരുങ്ങ് എന്നും പറഞ്ഞ് കൂട്ടിക്കൊണ്ടുപോയതാ. ബീച്ചിന്റെ അടുത്താണ് മക്കൾക്കും കളിക്കാലോ. മിനിഞ്ഞാന്ന് പോയിട്ട് വീട്ടിലും വന്നിട്ട് സന്തോഷമായിട്ടാണ് ഞാൻ എന്റെ വീട്ടിൽ തിരിച്ചുപോയത്. വ്യാഴാഴ്ച അതുപോലെതന്നെ കൊണ്ടുപോയി. അവിടെ രാജൻ എന്നും പറയുന്ന ഒരാളുണ്ട്. ഒരു അമ്മച്ചിയും ഉണ്ടവിടെ. കുറേ നേരം സംസാരിച്ചൊക്കെ നിന്നു. അപ്പോഴേക്കും രാജൻ എന്നു പറയുന്നയാൾ കുപ്പിയൊക്കെ എടുത്തോണ്ടു വന്ന് മദ്യപിക്കുകയൊക്കെ ചെയ്തു. അതിനു ശേഷം ഭർത്താവ് എന്നെക്കൊണ്ടും കുടിപ്പിക്കാനൊക്കെ നോക്കി. ഭർത്താവിന്റെ വേറെ നാലഞ്ചു കൂട്ടുകാരന്മാരും പുറത്തു വന്നു. വെള്ളം എടുക്കാനെന്നും പൈസയില്ലായെന്നും പറഞ്ഞ് ഓരോരുത്തർ വീട്ടിലേക്കു കയറിവന്നു. അതിലൊരുത്തൻ എന്റെ തോളിൽ വന്ന് കയറിപ്പിടിച്ചു. അതു കണ്ട അമ്മച്ചി പറഞ്ഞു, മോളേ, പ്രശ്നമാകും, മോൾ ഇവിടെനിന്നു പൊയ്ക്കോ. മൂത്ത മോനേംകൊണ്ട് (ഇളയ മകനെ കൂട്ടുകാരുടെ കൂടെ അയാൾ കൊണ്ടുപോയിരുന്നു) പകുതി എത്തിയപ്പോഴേക്കും ഒരു പയ്യൻ വന്നു. പെട്ടെന്ന് വാ, ഭർത്താവ് വഴക്കുണ്ടാക്കുന്നു ചേച്ചീ, ചേച്ചീടെ ഭർത്താവ് അവിടെ വഴക്കുണ്ടാക്കുകയാണ്. പെട്ടെന്ന് വാ എന്ന് ആ പയ്യൻ പറഞ്ഞു. റോഡിലെത്തിച്ചിട്ട് ഒരു ഓട്ടോയിലേക്ക് എന്നേം മോനേം വലിച്ചുകയറ്റി. അവർ നാലുപേർ ഉണ്ടായിരുന്നു. കാട്ടിലേക്കു കൊണ്ടുപോയിട്ട് കുറേ ഉപദ്രവിച്ചു. കരണത്തിൽ കടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്തു. സിഗരറ്റുകൊണ്ട് ദേഹത്ത് പൊള്ളലേൽപ്പിച്ചു. അതിനുശേഷം അടിച്ചപ്പോഴേക്കും ബോധം പോയി. പിന്നെ അവർ മോനെ അടിച്ചു. മകന്റെ കരച്ചിൽ കേട്ട് ഞാനുണർന്നു. മോനെ വീട്ടിലാക്കിയിട്ടു വരാന്ന് പറഞ്ഞു. ഞാൻ പറഞ്ഞത് വിശ്വസിച്ച് അവർ എന്നെ റോഡിലേക്കു കൊണ്ടുപോയി. ഞാൻ മുന്നോട്ട് ഓടിക്കയറിയതും ഒരു കാർ വന്നു. അവരോടു കാര്യങ്ങൾ പറഞ്ഞപ്പോൾ സഹായിച്ച് എന്നെ എന്റെ വീട്ടിലെത്തിച്ചു. കേസ് കൊടുക്കരുതെന്ന് ഭർത്താവ് അപ്പോഴേക്കും ഭർത്താവും ഇളയ മകനും വന്നു. കേസ് കൊടുക്കരുതെന്ന് ഭർത്താവ് പറഞ്ഞു. ഭർത്താവ് എന്നെ വീട്ടിൽ കൊണ്ടുപോകാൻ നോക്കിയെങ്കിലും അമ്മ വിട്ടില്ല. കല്യാണം കഴിഞ്ഞിട്ട് ഏഴു വർഷമായി. പലപ്പോഴും മാറിനിൽക്കുകയായിരുന്നു. ഒരു മാസമേ ആയുള്ളൂ, ഒരുമിച്ചു കൂടെ പോയിട്ട്. അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തതിന്. മുന്നെയും പോലീസ് സ്റ്റേഷനിൽ പോയിട്ടുണ്ട്. ഭർത്താവിന്റെ വീട്ടിൽവെച്ചായിരുന്നു ഉപദ്രവം. പീഡനത്തിന് ഇരയാക്കിയ സ്ഥലം സാമൂഹികവിരുദ്ധരുടെ സങ്കേതം കഴക്കൂട്ടം: കഠിനംകുളത്ത് യുവതിയെ വീട്ടിൽനിന്ന് ഓട്ടോയിൽ കൊണ്ടുപോയി പീഡിപ്പിച്ച ചാന്നാങ്കര പത്തേക്കറിലേ സ്ഥലം സാമൂഹികവിരുദ്ധരുടെ സ്ഥിരം സങ്കേതമെന്നു നാട്ടുകാർ. രാത്രി വാഹനങ്ങളിൽ ഇവിടേക്ക് എത്തി മദ്യപാനവും ലഹരി ഉപയോഗവും പതിവാണെന്നും നാട്ടുകാർ പറയുന്നു. റോഡിൽനിന്നു മാറി ഇടവഴിയിലൂടെ അകത്തേക്കു കാടുമൂടിയ പ്രദേശമാണ് ഇവിടെ. ഇവിടെ വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്. പരിസരത്ത് ഒന്നോ രണ്ടോ വീടുകൾ മാത്രമാണ് ഉള്ളത്. ഇവിടെ ഒരു ചെറിയ ഒരുമുറി കെട്ടിടമുണ്ട്. ഇവിടെ മദ്യക്കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നനിലയിലാണ്. സമാനതകളില്ലാത്ത കുറ്റകൃത്യം- എം.സി.ജോസഫൈൻ കഴക്കൂട്ടം: കഠിനംകുളത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം സമൂഹ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും സ്ത്രീകൾക്കു നേരെയുള്ള സമാനതകളില്ലാത്ത കുറ്റകൃത്യങ്ങളിൽ ഇതും ഉൾപ്പെടുന്നുവെന്നും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. പീഡനത്തിനിരയായ യുവതിയെ കണ്ടതിനുശേഷം കഠിനംകുളം പോലീസ് സ്റ്റേഷനിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ജോസഫൈൻ. Content Highlights:husband and his friends raped woman in kadinamkulam thiruvananthapuram


from mathrubhumi.latestnews.rssfeed https://ift.tt/3cy0fvu
via IFTTT