Breaking

Sunday, June 21, 2020

പരീക്ഷയെഴുത്തെല്ലാം വീട്ടിലിരുന്ന് കോപ്പിയടിക്കാന്‍ നോക്കേണ്ട; പിടിക്കാന്‍ 'എ.ഐ'യുണ്ട്

കൊച്ചി: കോവിഡ് വ്യാപനത്തോടെ പഠനം മാത്രമല്ല പരീക്ഷയെഴുത്തും ഓൺലൈനിലായി. അവസാനവർഷ പരീക്ഷകൾവരെ വിദ്യാർഥികൾ വീട്ടിലിരുന്ന് എഴുതുന്നു. കോപ്പിയടിയും ആൾമാറാട്ടവും ഉൾപ്പെടെ വെല്ലുവിളികൾ ഏറെയുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് -കേരള (ഐ.ഐ.ഐ.ടി.എം.-കെ) നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്- എ.ഐ.)ഉപയോഗപ്പെടുത്തിയാണ് ഓൺലൈൻ പ്രവേശനപരീക്ഷ നടത്തുന്നത്. പരീക്ഷയെഴുതുന്ന കംപ്യൂട്ടറിലോ ഫോണിലോ പ്രത്യേകം വികസിപ്പിച്ചെടുത്ത സോഫ്റ്റ്വേർ ഇൻസ്റ്റാൾചെയ്യണം. ഇതോടെ മറ്റ് ആപ്പുകളെല്ലാം പ്രവർത്തനരഹിതമാകും. പരീക്ഷ പൂർത്തിയായശേഷമേ ഇതിന്റെ പ്രവർത്തനം സാധാരണനിലയിലാകൂ. സെർച്ച് ചെയ്തും മറ്റും ഉത്തരം കണ്ടെത്താമെന്ന് മോഹിക്കേണ്ടെന്ന് ചുരുക്കം. പരീക്ഷയെഴുതുന്ന കംപ്യൂട്ടറിന്റെയും സ്മാർട്ട് ഫോണിന്റെയും ക്യാമറയിലൂടെ വിദ്യാർഥികളുടെ ഓരോ ചലനവും നിരീക്ഷിക്കും. മുഖത്തിന്റെയും കൺപോളകളുടെയും ചലനം, മുറിയിലെ ശബ്ദം എന്നിവയെല്ലാം റെക്കോഡ്ചെയ്യാൻ സോഫ്റ്റ്വേറിൽ കഴിയും. വിദ്യാർഥിയുടെ അസ്വാഭാവികമായ ഓരോ നീക്കത്തിലും കോളേജ് അധികൃതർക്ക് മുന്നറിയിപ്പ് ലഭിക്കും. ജൂലായ് 25-നാണ് പരീക്ഷ. Content Highlights:Content Highlights: artificial intelligence in exam monitoring, IIITM


from mathrubhumi.latestnews.rssfeed https://ift.tt/37MmSvq
via IFTTT