Breaking

Sunday, June 21, 2020

2025 -ല്‍ ഇന്ത്യ തിളങ്ങും, ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ മുന്നിലെത്തും

മലപ്പുറം: 2025 ഓടെ ഇന്ത്യ ലോകത്തിലെത്തന്നെ ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നാവുമെന്ന് പഠന റിപ്പോർട്ട്. ഈ മാസം പുറത്തിറക്കിയ എറിക്സൺ മൊബിലിറ്റി റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. മൊബൈൽഫോൺ, ഇന്റർനെറ്റ് മേഖലയിലെ പുതിയ പ്രവണതകളെ വിശകലനം ചെയ്യുന്ന സംവിധാനമാണിത്. നിലവിൽ ഇന്ത്യയിൽ ഒരുവ്യക്തി മാസം ശരാശരി 12 ജി.ബി. ഡേറ്റയാണ് ഉപയോഗിക്കുന്നത്. ഇത് 2025 ഓടെ 25 ജി.ബിയായി ഉയരുമെന്നാണ് പറയുന്നത്. കുറഞ്ഞവിലയ്ക്ക് ഡേറ്റ ലഭിക്കുന്നതും സ്മാർട്ട് ഫോൺ ലഭിക്കുന്നതും കൂടുതൽ വീഡിയോകൾ ഡൗൺലോഡ് ചെയ്യുന്ന സ്വഭാവമുള്ളതുമാണ് പ്രധാനകാരണമെന്ന് റിപ്പോർട്ട് പറയുന്നു. മാത്രമല്ല, ഫോർ ജി സൗകര്യം വ്യാപകമാവുന്നതും ഇന്റർനെറ്റ് ഉപയോഗം വർധിപ്പിക്കും. 2019-ൽ രാജ്യത്ത് 62 കോടി സ്മാർട്ട് ഫോൺ ഉപയോക്താക്കളുണ്ടായിരുന്നു. 2025-ൽ അത് നൂറു കോടിയാവുമെന്നാണ് കണക്ക്. നാൽപ്പത് കോടിയോളം ഫോൺ ഉപയോക്താക്കളുടെ വർധനയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ഫോൺ ഉപയോഗിക്കുന്നവരിൽ നാലുശതമാനം മാത്രമാണ് ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിക്കുന്നത്. ബാക്കിയുള്ളവരെല്ലാം മറ്റു ഡേറ്റകളാണ് ഉപയോഗിക്കുന്നത്. 2025 ഓടെ രാജ്യത്തെ 18 ശതമാനം മൊബൈൽ ഉപയോക്താക്കളും ഫൈവ് ജിയിലേക്ക് മാറുമെന്നും ആരോഗ്യ-വിദ്യാഭ്യാസ-സർക്കാർ സേവന മേഖലകളിലെല്ലാം അത് വൻവിപ്ലവമുണ്ടാക്കുമെന്നും റിപ്പോർട്ട് പറയുന്നു. വരാനുള്ളത് 40 കോടി സ്മാർട്ട്ഫോൺ ഉപയോക്താക്കൾ Content Highlights:indias internet usage will increase in 2025


from mathrubhumi.latestnews.rssfeed https://ift.tt/3dfx14U
via IFTTT